പറമ്പിലെ തെങ്ങിനെ മച്ചിങ്ങ ധാരാളമായി കൊഴിയുന്ന അവസ്ഥയും തെങ്ങ്ഫലം കുറഞ്ഞ അവസ്ഥയിൽ നിൽക്കുന്ന അവസ്ഥയിൽ നമ്മൾ പലപ്പോഴും കാണാറുണ്ട്. എന്നാൽ ഇതിനുവേണ്ടി എന്ത് ചെയ്യാനായാലും വളരെയധികം പണച്ചെലവ് ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രശ്നം. അധികം പണച്ചെലവില്ലാതെ കുറഞ്ഞ പണ ചെലവിൽ തന്നെ എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും. ഇതിനായി തെങ്ങിനു മൂന്നടി വീതിയിൽ ഒരടി താഴ്ച്ചയിലും നല്ലപോലെ നീട്ടി തടം കോരി കൊടുക്കേണ്ടതുണ്ട്. എല്ലാവർഷവും ഇങ്ങനെ ഇത്തരത്തിൽ തടംകോരി വളങ്ങൾ ചെയ്തുകൊടുക്കുകയാണ് എന്നുണ്ടെങ്കിൽ, ഒരു തെങ്ങിൽ നിന്നും തന്നെ ഒരു വീട്ടിലേക്ക് ആവശ്യമായ നാളികേരം ലഭിക്കും. രണ്ടോ മൂന്നോ തെങ്ങുകൾ ഉണ്ട് എന്നുണ്ടെങ്കിൽ വിപണ സാധ്യതയും വർദ്ധിപ്പിക്കാൻ ആകും. ഇന്ന് കടകളിൽ നിന്നും വെളിച്ചെണ്ണ എന്ന പേരിൽ വേടിക്കുന്നത് യഥാർത്ഥത്തിൽ നല്ല വെളിച്ചെണ്ണ ഒന്നുമല്ല എന്ന് നമ്മൾ തിരിച്ചറിഞ്ഞ്.
സ്വന്തമായി വീട്ടിൽ വെട്ടിയുണകിയ നാളികേരത്തിൽ നിന്നും ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയാണ് എപ്പോഴും നല്ലത്. തെങ്ങിന്റെ മച്ചിങ്ങ കൊഴിച്ചിലും മാറി നല്ലപോലെ കായ് ഫലം ഉണ്ടാകുന്നതിനായി തെങ്ങിനെ തടംകോരി ഇതിനകത്ത് കല്ലുപ്പും ഉണക്ക മീനും ഇട്ട് കൊടുക്കുന്നത് വളരെയധികം ഉത്തമമാണ്. ഇതിനോടൊപ്പം തന്നെ അരക്കിലോ പൊട്ടാഷും ഒന്നര കിലോ യൂറിയയും മിക്സ് ചെയ്ത് ഇട്ടു കൊടുക്കാം. ഇത് ഇട്ടതിനുശേഷം ഇതിനു മുകളിലൂടെ പച്ചിലകൾ കൊണ്ട് പുതയിടാവുന്നതാണ്. എല്ലാവർഷവും ഇങ്ങനെ ചെയ്യുന്നത് മഴയ്ക്ക് മുൻപ് ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.