ഏതൊരു രോഗാവസ്ഥയായി ഹോസ്പിറ്റലുകളിൽ ചെന്നാലും നിർദ്ദേശിക്കുന്ന ഒരു പ്രതിവിധി വ്യായാമം തന്നെയാണ്. വ്യായാമത്തിന് ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. കാരണം ശരീരഭാരം മാത്രമല്ല ശരീരത്തിന് അകത്തുള്ള കൊഴുപ്പും ശരീരത്തിലെ അവയവങ്ങളുടെ ആരോഗ്യത്തിനും വ്യായാമം എപ്പോഴും ആവശ്യമാണ്. എന്നാൽ പല സാഹചര്യങ്ങളിലും ഇത് ഒരു വ്യക്തിക്ക് നെഗറ്റീവായി ബാധിക്കാറുണ്ട്. യഥാക്രമം ചെയ്യാത്തതുകൊണ്ട് മാത്രമാണ് സംഭവിക്കുന്നത്. ശരിയായ രീതിയിൽ വ്യായാമം ചെയ്യുകയാണ് എന്നുണ്ടെങ്കിൽ ശരീരത്തിന് ആരോഗ്യം മാത്രമാണ് ഉണ്ടാകുന്നത്. വ്യായാമം ഏറ്റവും ശ്രദ്ധക്കുറവോടെ ചെയ്യുന്ന വ്യക്തികൾക്ക് മറ്റു പല അവസ്ഥകളും ഉണ്ടാകാം. ഏറ്റവും കുറഞ്ഞത് ഒരു വ്യക്തി ദിവസവും 15 മിനിറ്റെങ്കിലും വ്യായാമം ചെയ്യേണ്ടതുണ്ട്. എന്നാൽ ഹൃദയസംബന്ധമായ രോഗാവസ്ഥകൾ ഉള്ള വ്യക്തികളാണ് എന്നുണ്ടെങ്കിൽ പരമാവധിയും കടിനമായ വ്യായാമങ്ങൾ കുറയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. കാരണം അവരുടെ ഹൃദയത്തിന് ബലക്കുറവ് ഉണ്ടാകാം.
ഹൃദയത്തിന് സുഗമമായി ശ്വാസോച്ചാശ്വാസം നടത്താനുള്ള സാഹചര്യം ഈ കഠിന വ്യായാമത്തിലൂടെ ലഭിക്കാതെ വരുന്നു. അതുകൊണ്ടുതന്നെ ഹൃദയത്തിന് അധികം സ്ട്രെസ്സ് കൊടുക്കാത്ത രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുകയാണ് ഏറ്റവും ആരോഗ്യപ്രദം. സൈക്ലിംഗ്, ജോഗിംഗ്, സ്വിമ്മിങ് എന്നിവയെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തിന് യോജ്യമായിട്ടുള്ള വ്യായാമങ്ങളാണ്. അതുകൊണ്ടുതന്നെ ഒരു സാഹചര്യത്തിൽ പെട്ടെന്ന് വ്യായാമം ശീലമാക്കാൻ തുനിയുന്നവർ, ഹൃദയത്തിന്റെ ആരോഗ്യം ഏത് രീതിയിലാണ് എന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രം ഇതിനായി പുറപ്പെടുക. ഹൃദയത്തിന് നല്ല രീതിയിൽ രക്തം പമ്പ് ചെയ്യാനായാൽ മാത്രമാണ് ഒരു മനുഷ്യന്റെ ശരീരത്തിന്റെ എല്ലാ ഭാഗത്തിന്റെയും ആരോഗ്യം നിലനിൽക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യമാണ് ഏറ്റവും പ്രധാനം.