കിഡ്നി രാഗം വരുന്നതിന് ശരീരം ആദ്യം കാണിക്കുന്ന 6 ലക്ഷണങ്ങൾ.

കിഡ്നിക്ക് രോഗം വരുന്നത് ഒരു വ്യക്തിയുടെ ജീവിതത്തെയും ജീവനെയും തന്നെ ബാധിക്കുന്ന കാര്യമാണ്. ശരീരത്തിലെ എല്ലാ ദ്രാവകങ്ങളെയും അരിച്ച് ശുദ്ധീകരിക്കുന്ന അവയവമാണ് കിഡ്നി. ഇത്തരത്തിൽ അരിക്കുന്ന ആ പ്രവർത്തി ചെയ്യുന്ന അരിപ്പ ആണ് ബ്ലൂബെറല. ഈ അരിപ്പയ്ക്ക് ഉണ്ടാകുന്ന എന്തെങ്കിലും തകരാറുകൊണ്ടും കിഡ്നി രോഗങ്ങൾ മൂർച്ഛിക്കാൻ കാരണമാകാറുണ്ട്. എന്നാൽ ഏറ്റവും പ്രധാനമായും മൂത്രത്തിൽ കല്ലേ, കിഡ്നി സ്റ്റോൺ എന്നിങ്ങനെയുള്ള അവസ്ഥയുള്ള ആളുകൾക്ക് കിഡ്നി പെട്ടെന്ന് തന്നെ നശിച്ചു പോകാനുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ടുതന്നെ മൂത്രത്തിൽ കല്ല്, മൂത്ര സംബന്ധമായ എന്തെങ്കിലും അണുബാധയും സ്ഥിരമായി ഉണ്ടാകുന്ന ആളുകൾ കിഡ്‌നി സംബന്ധമായ തകരാറുകൾ ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യേണ്ടത് അവരുടെ ജീവനെ ബാധിക്കുന്ന ആവശ്യമാണ്. കിഡ്നിക്ക് എന്തെങ്കിലും തരാറുണ്ട് എങ്കിൽ ഏറ്റവും ആദ്യമായി കാണുന്ന ചില ലക്ഷണങ്ങളാണ്.

ശരീരത്തിൽ എവിടെയെങ്കിലും നീര് വയ്ക്കുന്ന അവസ്ഥ. മുഖത്തോ കാലിലോ വയറിലോ ഒക്കെ നീര് വരുന്ന അവസ്ഥ. അതുപോലെതന്നെ കിഡ്നി രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് മൂത്രത്തിലൂടെ പത പോകുന്ന അവസ്ഥ. ഇത്തരത്തിൽ മൂത്രം പറയുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണം ശരീരത്തിലെ പ്രോട്ടീൻ മൂത്രത്തിലൂടെ പുറന്തള്ളി പോകുന്നു എന്നതാണ്. ബ്ലഡ് പ്രഷർ ഒരിക്കലും നിയന്ത്രണത്തിൽ ആവാത്ത അവസ്ഥ ഉള്ളവർക്കും കിഡ്നി രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിനെ ലക്ഷണങ്ങൾ കുറവാണ് എന്നതുകൊണ്ട് തന്നെ ഏറ്റവും പ്രാരംഭഘട്ടത്തിൽ ഹോസ്പിറ്റലിൽ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. രോഗം ശരീരത്തിൽ വളരെയധികം മൂർച്ഛിച്ചതിനുശേഷമാണ് പലരും ഇതിനെ തിരിച്ചറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *