ഇന്ന് കൃഷി രീതികളിൽ പുതിയ ന്യൂതനമാർഗങ്ങൾ നിലവിൽ വന്ന അവസരത്തിൽ, ഏറ്റവും സിമ്പിൾ ആയി ചെയ്യാവുന്ന ഒരു കൃഷി രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി ഒരു അര ചാക്ക് മണ്ണിലേക്ക് ഉമിയും മറ്റ് വളങ്ങളും മിക്സ് ചെയ്തു ചാക്ക് പകുതിയോളം നിറച്ചു വയ്ക്കാം. ഇതിലേക്ക് നടാൻ പോകുന്ന ചെടി കോവക്കയാണ് എന്നുണ്ടെങ്കിൽ ഇതിന്റെ വള്ളി വട്ടത്തിൽ വെച്ച് ഈർക്കിളി കൊണ്ട് ഭദ്രമായി മുറുക്കി വയ്ക്കാം. ശേഷം ഇതിനു മുകളിലേക്ക് വെള്ളം നനച്ചു കൊടുക്കാം ഒപ്പം തന്നെ ചേർക്കാവുന്ന ഏറ്റവും ജൈവമായി വീട്ടിൽ വളരെ ചിലവ് കുറഞ്ഞ രീതിയിൽ തയ്യാറാക്കാവുന്ന വളങ്ങളും ഉപയോഗിക്കാം. ഈ വളം തയ്യാറാക്കുന്നതിനായി ഒരു കൊട്ട ചാണകവും വീട്ടിൽ ബാക്കിയായി വരുന്ന പച്ചക്കറി വേസ്റ്റും.
ഉള്ളിത്തോലും, വീട്ടിലെ ചോറ് വെച്ച് കഞ്ഞിവെള്ളവും മാത്രമാണ് ആവശ്യമായി വരുന്നത്. ഒരു രൂപ പോലും ചിലവില്ലാതെ സ്ലറികളും വളങ്ങളും നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. കോവക്ക നട്ട ചാക്കിലേക്ക് ഇതിൽ നിന്നും ഒരു കപ്പ് സ്ലറി ഒരു ബക്കറ്റ് വെള്ളത്തിൽ മിക്സ് ചെയ്തു ഒഴിച്ചു കൊടുക്കാവുന്നതാണ്. 10 ദിവസത്തിന് ശേഷം ഇതിൽ നിന്നും പുതിയ മുളകൾ പുറപ്പെടുന്നത് കാണാനാകും. മണ്ണ് നിറച്ച ചാക്കിനടിയിൽ ഒരു വലയിട്ട് ഈ വലയ്ക്കടിയിൽ ഒരു ബക്കറ്റ് നിറയെ എല്ലാ ന്യൂട്രിയൻസും മിക്സ് ചെയ്ത വെള്ളം വെക്കേണ്ടതാണ്. ഇതിൽ നിന്ന് തന്നെ ചെടിക്ക് ആവശ്യമായ വെള്ളം വലിച്ചെടുക്കാൻ സാധിക്കുന്നു. വെള്ളവും ചാക്കും തമ്മിൽ അകലം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
https://youtu.be/MyPQctXVQRU