പല ആളുകൾക്കും കാണുന്ന ഒരു ശാരീരിക വൈകല്യം എന്ന് തന്നെ വേണമെങ്കിൽ പറയാം ചെവിയുടെ ആകൃതിയിലുള്ള വ്യത്യാസം അഥവാ ആന ചെവി. പലർക്കും ഇത് ഒരു നാണക്കേട് ഉണ്ടാക്കുന്ന അവസ്ഥയാണ്. മറ്റുള്ളവരുടെ മുൻപിൽ തങ്ങളുടെ ചെവി ഒരു പരിഹാസ പാത്രമാകുന്നു എന്ന് മനസ്സിലാക്കുന്നത് അവർക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ഈ ചെവിയുടെ ആകൃതിയെ പഴിക്കുന്ന പല ആളുകളും നമുക്കിടയിലുണ്ട്. ഇത് മുറിച്ചു കളഞ്ഞാലോ എന്ന് ചിന്തിച്ചവർ പോലും ഉണ്ടാകും. എന്നാൽ ഇന്ന് ഇതിന് പുതിയ ഒരു ട്രീറ്റ്മെന്റ് ലഭ്യമാണ്. മോഡേൺ മെഡിസിൻ വളരെയധികം പുരോഗമിച്ചത് കൊണ്ട് തന്നെ ഈ ചെവിയുടെ ആകൃതി ചെറിയ ഒരു പാട് പോലും അവശേഷിക്കാതെ പൂർണ്ണമായും നല്ല ഭംഗിയുള്ള ചെവിയാക്കി മാറ്റുന്നതിന് ട്രീറ്റ്മെന്റുകൾ ലഭ്യമാണ്. എന്നാൽ ഈ ട്രീറ്റ്മെന്റ് എല്ലാ ഹോസ്പിറ്റലുകളിലും ലഭ്യമല്ല.
ഇതിനെ സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള ചില ഹോസ്പിറ്റലുകളിൽ മാത്രമാണ് ഇത് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ ഹോസ്പിറ്റലുകളെ തിരിച്ചറിഞ്ഞ്, താങ്കൾക്ക് ഈ ചെവിയുടെ ആകൃതി മാറ്റണമെന്ന് നിർബന്ധമുണ്ട് എന്നുണ്ടെങ്കിൽ, ട്രീറ്റ്മെന്റ് ചെയ്ത് മാറ്റാവുന്നതാണ്. ഒരു നോർമൽ അനസ്തേഷ്യ ചെയ്ത ചെറിയ ഒരു സർജറിയിലൂടെ ചെവിയുടെ ആകൃതി മാറ്റി നല്ല ഭംഗിയുള്ള ചെവിയാക്കി മാറ്റി തിരിച്ചു പോകാവുന്നതാണ്. അധികം ഒന്നും സമയം വേണ്ട എന്നുള്ളത് കൂടിയാണ് ഈ ട്രീറ്റ്മെന്റ് ചെയ്യുന്നതിന്റെ ഏറ്റവും വലിയ പ്രത്യേകത. രാവിലെ ഹോസ്പിറ്റലിൽ വന്ന് ഡോക്ടേഴ്സിനെ കണ്ട് നിർദ്ദേശങ്ങൾ സ്വീകരിച്ച് ഒരു അനസ്തേഷ്യയ്ക്ക് ശേഷം സർജറി ചെയ്ത് തിരിച്ചു പോകാവുന്നതാണ്.