പലപ്പോഴും കുട്ടികൾക്ക് ആണെങ്കിലും മുതീർന്നവർക്ക്ണെങ്കിലും കാണപ്പെടുന്ന ഏറ്റവും വലിയ ഒരു ബുദ്ധിമുട്ടാണ് കടുത്ത കുത്തിക്കുതിയുള്ള ചുമ. ഒരു പനി വന്ന് മാറി കിട്ടുന്നതിനേക്കാൾ വലിയ ബുദ്ധിമുട്ടാണ് ചുമ മാറി കിട്ടുന്നതിന്. പലപ്പോഴും ഇത്തരത്തിലുള്ള ചുമ നമ്മുടെ രാത്രിയിലെ ഉറക്കം പോലും നഷ്ടപ്പെടുത്താനും ഒരു ദിവസം തന്നെ ഏറ്റവും മോശമാക്കി തീർക്കുന്നതിനും കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ചുമ വന്നാൽ അതിനെ ഏതെങ്കിലും തരത്തിൽ മാറ്റിയെടുക്കാൻ നമ്മൾ പല വിദ്യകളും ഉപയോഗിക്കാറുണ്ട്. ഒട്ടും കഫം ഇല്ലാതെ തന്നെ കുത്തി കുത്തിയുള്ള ചുമ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇത് ന്യൂമോണിയ പോലുള്ള അവസ്ഥകൾ വരുത്തിവെക്കാനും കാരണമാകാറുണ്ട്. മോഡേൺ മെഡിസിൻ വളരെയധികം പുരോഗമിച്ചത് കൊണ്ട് തന്നെ പലതരത്തിലുള്ള മരുന്നുകളും എത്ര കഠിനമായ രോഗങ്ങൾക്ക് പോലും ഇന്ന് ലഭ്യമാണ് എന്നതുകൊണ്ട് തന്നെ, ഒരിക്കലും നമ്മൾപനിയോ ചുമയോ വരുന്ന സമയത്ത് ഭയപ്പെടേണ്ടതില്ല.
പല നാടൻ മരുന്നുകളും ഉപയോഗിച്ച് അതിനെ ഫലം ലഭിക്കാതെ വിഷമിക്കുന്ന ആളുകളുണ്ട്. അതുപോലെതന്നെ മനസ്സിലാക്കേണ്ട ഒരു കാര്യമാണ് ചുമ എന്ന് പറയുന്നത് ചിലപ്പോൾ മറ്റ് അവസ്ഥകളെയും ഭാഗമായി ഉണ്ടാക്കാം. ഏതെങ്കിലും രോഗങ്ങളുടെ ലക്ഷണമായി ചുമ പ്രത്യക്ഷപ്പെടാവുന്നതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള ചുമയാണ് ഉണ്ടായിരിക്കുന്നത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ആസ്മ പോലുള്ള രോഗങ്ങളുടെ ഭാഗമായും ചുമ ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. അതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള മരുന്നുകളാണോ നിങ്ങൾ കഴിക്കുന്നത് ഇത് നിങ്ങളുടെ രോഗാവസ്ഥയെ കുറക്കുന്നതിന് സഹായം ആകുന്നുണ്ടോ എന്ന് തിരിച്ചറിഞ്ഞ് ഡോക്ടേഴ്സിനോട് നിർദ്ദേശം വയ്ക്കേണ്ടതാണ്.