നമ്മുടെ അടുക്കളത്തോട്ടത്തിൽ പയർ മാത്രമല്ല ബീൻസ്, കൊത്തമര, പാവല്, പടവലം, ചീര എന്നിങ്ങനെ എല്ലാ കൃഷിയും ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള എല്ലാ കൃഷികളും ഏറ്റവും കേമമായി തന്നെ വിളവെടുക്കുന്നതിന് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കുന്ന വളങ്ങളും പ്രയോഗിക്കാവുന്നതാണ്. ഈ വളം തയ്യാറാക്കുന്നതിന് ഒരു രൂപ പോലും ചിലവില്ല എന്നുണ്ടെങ്കിൽ അത് ഏറ്റവും മനോഹരമായ ഒരു കാര്യമായിട്ട് നമുക്ക് കരുതാം. ഇത്തരത്തിൽ നമുക്ക് പയർ കൃഷിയിൽ ചെയ്യാവുന്ന ചില സൂത്രവിദ്യകളാണ് പറയുന്നത്. പയർ കൃഷി ചെയ്യുന്ന വ്യക്തികളാണ് എന്നുണ്ടെങ്കിൽ ആദ്യമേ മറ്റൊരു സ്ഥലത്ത് മുളപ്പിച്ചതിനു ശേഷം പറിച്ച് നട്ട് വളർത്താൻ ശ്രദ്ധിക്കുക. പറിച്ചു നടന്ന സമയത്ത് മണ്ണിൽ അല്പം കുമ്മായം മിക്സ് ചെയ്ത് അടിമണ്ണ് കൊടുത്ത് പിന്നീട് അല്ല പോട്ടി മിക്സും.
കൊടുത്ത മണ്ണിലേക്ക് വേണം പയർ ചെടി പറിച്ചു നടൻ. പറിച്ചു നട്ടതിനു ശേഷം ആദ്യമായി ചെടിയിലെ താഴെ മണ്ണ് നനയ്ക്കേണ്ടത് നല്ല ഒരു സ്ലറി ഉപയോഗിച്ച് വേണം. ഈ സ്ലറി തയ്യാറാക്കുന്ന വീട്ടിലെ പച്ചക്കറിയും ഉള്ളിത്തോലും എല്ലാതരം വേസ്റ്റുകളും കഞ്ഞി വെള്ളവും മിക്സ് ചെയ്ത വളം അല്ലെങ്കിൽ സ്ലറി നമുക്ക് ഉപയോഗിക്കാവുന്നതാണ്. നമ്മുടെ വീട്ടിൽ കളയുന്ന നമുക്ക് ഉപയോഗപ്രദമായി വീണ്ടും ഉപയോഗിക്കാം. ഇതിനോടൊപ്പം തന്നെ 100 ഗ്രാം കടലപ്പിണ്ണാക്ക് മിക്സ് ചെയ്ത് പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ ലയിപ്പിച്ച് ചെടികൾക്ക് ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. പയറിൽ ആദ്യമായി ഉണ്ടാകുന്ന ചെറിയ പൂക്കൾ എല്ലാം നുള്ളി കളയുന്നത് നല്ലപോലെ പൂക്കൾ ഉണ്ടാകുന്നതിനും കായഫലം ഉണ്ടാകുന്നതിനും സഹായിക്കുന്നു.
https://www.youtube.com/watch?v=NgNguy9uaGo