ശരീരത്തിന്റെ ഏത് ഭാഗത്ത് വേദന വന്നാലും നമുക്ക് കൂടുതലും ദുസഹമായി തോന്നാം. എന്നിരുന്നാൽ കൂടിയും കാലുകളുടെ മുട്ടുകൾക്ക് വേദന വന്നാൽ ഒന്ന് നിവർന്നു നിൽകാനോ അല്പം ഒന്ന് നടക്കാൻ പോലും സാധിക്കാതെ വരുന്നു. അതുകൊണ്ടുതന്നെ മുട്ടുവേദനയ്ക്ക് ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ ആകും. എല്ലായ്പ്പോഴും ഈ മുട്ട് വേദന ഒരു ശസ്ത്രക്രിയയിലേക്ക് നയിക്കണം എന്ന് നിർബന്ധമില്ല. ഒരു തരത്തിലും പിടിച്ചുനിൽക്കാൻ സാധിക്കാതെ വരുമ്പോൾ മാത്രമാണ് ഡോക്ടർസ് മുട്ടുവേദനയ്ക്ക് ശസ്ത്രക്രിയ നിർദ്ദേശിക്കാറുള്ളത്. അല്ലാതെ മുട്ടുവേദന ശസ്ത്രക്രിയകൾ ഒഴിവാക്കിക്കൊണ്ട് തന്നെ നിയന്ത്രിക്കാവുന്നതാണ്. ജീവിതരീതിയിൽ വന്ന ചില മാറ്റങ്ങളാണ് നമ്മുടെ ശരീരത്തിന് രോഗാവസ്ഥകൾ വർദ്ധിപ്പിക്കാൻ ഇടയാക്കുന്നത്. ഈ കൂട്ടത്തിൽ തന്നെയാണ് മുട്ടുവേദനയും പെടുന്നത്. നമ്മുടെ ഭക്ഷണരീതിയും ജീവിത ക്രമീകരണങ്ങളും മോശമായ രീതിയിലേക്ക് പോകുന്നതുകൊണ്ട് തന്നെയാണ്.
മുട്ടുവേദനയും വർധിപ്പിക്കുന്നതിന് കാരണം. വ്യായാമം ഇല്ലാത്ത ശരീര പ്രകൃതിയും മുട്ടുവേദന വർധിപ്പിക്കുന്നു. സന്ധിവാതത്തിന്റെ ഭാഗമായി മുട്ടുകൾക്ക് വേദന ഉണ്ടാകാം. അതുപോലെതന്നെ ഏതെങ്കിലും സ്പോർട്സ് ഇഞ്ചുറികൾ വഴിയായും മുട്ടകൾക്ക് ഡാമേജ് ഉണ്ടാകാം. ജോയിന്റ്കളിൽ വരുന്ന എന്തെങ്കിലും വ്യതിയാനങ്ങളും ഈ മുട്ട് വേദന കൂട്ടാൻ ഇടയുണ്ട്. കാലിന്റെ ബലക്കുറവും മുട്ടുകൾക്ക് കൂടുതൽ പ്രഷർ കൊടുത്ത് മുട്ടിനെ വേദനയും, തേയ്മാനവും വർദ്ധിപ്പിക്കാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ മുത്തിനെ വേദനയുണ്ടാകുമ്പോൾ ഇത് ഏത് കാരണം കൊണ്ടാണ് ഉണ്ടായത് എന്ന് മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമാണ് ഇതിനെ അനുയോജ്യമായ രീതിയിലുള്ള ക്രമീകരണങ്ങൾ നടത്താൻ നമുക്ക് സാധിക്കുന്നുള്ളൂ.