എല്ലാ ആളുകളുടെയും ഒരാഗ്രഹമാണ് ജീവിതത്തിൽ നല്ലപോലെ സമ്പന്നരായിരിക്കുക ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടത്താൻ സാധിക്കുന്നവർ ആയിരിക്കുക എന്നുള്ളത് . എന്നാൽ ഇതെല്ലാം നടത്തുന്നതിന് കയ്യിൽ പണം വേണം എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതില്ലാത്തവൻ ഇതെല്ലാം ഒരു ആഗ്രഹമായി മാത്രം കൊണ്ടുനടക്കുന്നു. എന്നാൽ ഇത് സാധിക്കുന്നതിനായി പലപ്പോഴും ദേവി കടാക്ഷം നമ്മെ സഹായിക്കാറുണ്ട്. ഇതിനായി ഏറ്റവും പ്രധാനമായും നമ്മൾ ധ്യാനിക്കേണ്ടത് പ്രാർത്ഥിക്കേണ്ടതും വരാഹി ദേവിയോടാണ്. ആദ്യപരാശക്തിയുടെ പടത്തലവിയാണ് വരാഹി ദേവി. ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാതെ മനസ്സ് തളർന്നിരിക്കുന്ന അവസ്ഥയിൽ, ദേവിയെ വിളിച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും അതിനെ തുടർന്ന് ലഭിക്കുമെന്നതിൽ സംശയം വേണ്ട. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട തളർന്നിരിക്കുന്ന അവസ്ഥയിൽ ഇനി മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ല എന്ന് അവസ്ഥയിലായിരിക്കുമ്പോഴാണ് നാം വരാഹിദേവിയെ പ്രാർത്ഥിക്കേണ്ടത്.
എവിടെ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടെങ്കിൽ തീർച്ചയായും ഏതുകാര്യവും സാധിച്ചു കിട്ടുന്നതിന് സഹായിക്കുന്നു. ഇത്തരത്തിൽ ഏറ്റവും അവസാനമാർഗ്ഗം ആയി നമ്മൾ പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണ് വജ്രകോശം എന്ന് പറയുന്നത്. വരാഹിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമായി കരുതപ്പെടുന്നത് പഞ്ചമി തിതിയാണ്. കറുത്തവാവ് കഴിഞ്ഞുവരുന്ന അഞ്ചാമത്തെ ദിവസത്തെയാണ് പഞ്ചമി തിതി എന്നു പറയുന്നത്. അതുപോലെതന്നെ വെളുത്ത വാവ് കഴിഞ്ഞു വരുന്ന അഞ്ചാമത്തെ ദിവസത്തെയും പഞ്ചമി തിതിയയാണ് പറയപ്പെടുന്നത്. ഈ ദിവസങ്ങളാണ് വരാഹി ദേവിയേ പ്രാർത്ഥിക്കുന്നതിന് ഏറ്റവും ഉത്തമമായി കരുതപ്പെടുന്നത്. ഈ ദിവസങ്ങളിൽ ദേവിയെ വിളിച്ച് മനസ്സുരുകി ഏറ്റവും തകർന്ന നിലയിൽ പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ ആഗ്രഹവും സാധിച്ചു കിട്ടും.