പലപ്പോഴും മുളക് നേരിടേണ്ടിവരുന്ന ഒരു പ്രധാന പ്രശ്നമാണ് കുരുടിപ്പ്. അതുപോലെ തന്നെ ഇല ചുരുളുന്ന അവസ്ഥ, കറുത്തതും വെളുത്തതുമായ കീടബാധകൾ.അതുകൊണ്ടുതന്നെ മുളക് നല്ലപോലെ വളരാതെ നിൽക്കുകയും കായ്ക്കാതെയും പൂക്കാതെയും നിൽക്കുന്ന അവസ്ഥകളെല്ലാം കൃഷിത്തോട്ടത്തിൽ നമുക്ക് നേരിടേണ്ടതായി വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം മുളക് ചെടി പറിച്ച് നടുന്ന സമയത്ത് നല്ല ശ്രദ്ധ കൊടുക്കാത്തതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടിട്ടുള്ള ആളുകളാണ് എന്നുണ്ടെങ്കിൽ ഇൻ മുതൽ മുളക് അരച്ച് നടന്ന സമയത്ത് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇതിന് നല്ല രീതിയിലുള്ള അടിവളം കൊടുക്കുക എന്നുള്ളത്. മറ്റൊന്നാണ് പറിച്ചു നടന്ന സമയത്ത് തലേദിവസം ചെടി ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ എന്ന കണക്കിന് എപ്സം സോൾട്ട് മിക്സ് ചെയ്ത വെള്ളത്തിൽ മുക്കി വെച്ചതിനുശേഷം മാത്രം പറിച്ചുനടുക.
ഇങ്ങനെ ചെയ്ന്നത് ചെടി നല്ല ആരോഗ്യത്തോടെ കൂടി വളരുന്നതിനും കീടബാധകൾ ഒന്നും ഇല്ലാതിരിക്കുന്നതിനും സഹായിക്കുന്നു. അതുപോലെതന്നെ മുളക് ചെടിയുടെ ഇലയിൽ ഉണ്ടാകുന്ന കറുത്തതും വെളുത്തതുമായ കുത്തുകളും മറ്റും ഇല്ലാതിരിക്കാനും ശ്രദ്ധിക്കണം. ഇതരത്തിലുള്ള പാടുകൾ ഉള്ള ചെടികൾ ആണെങ്കിൽ ഒരിക്കലും പറിച്ചു നടരുത്. കറുത്തതും വെളുത്തതുമായ പാടുകൾ ഉണ്ടെങ്കിൽ ഇതിനകത്തിനായി ഒരു ലിറ്റർ പൂളിച്ച കഞ്ഞിവെള്ളത്തിൽ ഒരുപിടി ചാരം മിക്സ് ചെയ്ത് ഇത് വെള്ളത്തിൽ ഡയലുറ്റ് ചെയ്ത് ചെടികൾക്ക് എല്ലാം തളിച്ചു കൊടുക്കാവുന്നതാണ്. കീടബാധകളെ അകറ്റുന്നതിനായി കായം വെള്ളത്തിൽ മിക്സ് ചെയ്തു സ്പ്രേ ചെയ്തു കൊടുക്കുന്നു ഉത്തമമാണ്.