രാവിലെ ഉറക്കമുണ്ടെന്ന് നാം കാണുന്ന ചില കാര്യങ്ങളാണ് അന്നത്തെ ദിവസത്തെ നമ്മുടെ ജീവിതത്തെ പോലും നിയന്ത്രിക്കുന്ന അടിസ്ഥാന കാരണം. പലപ്പോഴും പല സാഹചര്യത്തിലും നമ്മൾ പറയാറുണ്ട് നമ്മൾ രാവിലെ കണി കണ്ട കാഴ്ചയാണ് നമ്മുടെ അന്നത്തെ ദിവസം നിയന്ത്രിക്കുന്നത്. എന്നാൽ ഇത് ആദ്യത്തെ 24 മിനിറ്റിനുള്ളിൽ കണ്ട കാഴ്ചകളാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ജ്യോതിഷത്തിൽ ആദ്യത്തെ 24 മിനിറ്റ് ഒരു വ്യക്തിയുടെ ജീവിതത്തിൽ കണി കാണുന്ന സംഭവങ്ങളെയും പ്രധാനപ്പെട്ട സ്ഥാനം നൽകുന്നു. അതുകൊണ്ടുതന്നെ രാവിലെ ഉണർന്ന് ആദ്യത്തെ കുറച്ച് സമയത്തെ കാഴ്ചകളെ ഏറ്റവും മനോഹരമാക്കുന്നതിന് ഏറ്റവും ഐശ്വര്യമുള്ളവയാക്കുന്നതിനും നമ്മൾ തന്നെ പരിശ്രമിക്കേണ്ടതാണ്.
അതുകൊണ്ടുതന്നെ രാവിലെ ഉണക്കമുണ്ടെന്ന് ആദ്യത്തെ 24 മിനിറ്റ് നമുക്ക് ഏറ്റവും സന്തോഷം ഉള്ള കാര്യങ്ങൾ ചെയ്യുന്നതിന് പ്രത്യേകം പരിശ്രമിക്കുക. പലപ്പോഴും പലരും ചെയ്യുന്നവരെ തെറ്റാണ് രാവിലെ ഉണർന്ന് ഉടൻതന്നെ മൊബൈൽ ഫോണും ന്യൂസ് പേപ്പറിലും ദുഃഖം ഉള്ള കാര്യങ്ങളെക്കുറിച്ച് നോക്കുകയോ വായിക്കുകയോ ചെയ്ക എന്നുള്ളത്. അത് അവരുടെ അന്നത്തെ ദിവസത്തെ തന്നെ നശിപ്പിക്കുന്നതിന് കാരണമാകാറുണ്ട്. രാവിലെ തന്നെ പാല് തിളക്കുന്നത് തിളച്ച് നിറഞ്ഞൊഴുകുന്നത് ആയിട്ടുള്ള കാഴ്ചയാണ് കാണുന്നത് എന്നുണ്ടെങ്കിൽ, ഏറ്റവും ഐശ്വര്യപൂർണ്ണമായ കാഴ്ചയാണ് അത്. അതുപോലെതന്നെ അത്തരം ഒരു കാഴ്ച മറ്റുള്ളവരെ കാണിക്കാൻ ആയാലും അത് ജീവിതത്തിൽ ഏറ്റവും ഐശ്വര്യം ഉണ്ടാക്കുന്നു. അതുമല്ലെങ്കിൽ പാല് നിറഞ്ഞിരിക്കുന്ന പാത്രങ്ങളും കുപ്പികളോ ആണ് കാണുന്നതെങ്കിലും ഇത് അന്നത്തെ ദിവസം തന്നെ ഏറ്റവും നല്ലതാക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്.