ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിൽ വളരെയധികം വ്യത്യാസങ്ങളുണ്ട്. ഹൃദയാഘാതം വന്ന വ്യക്തിക്ക് വരാൻ സാധ്യതയുള്ള ഒരു പ്രധാന പ്രശ്നമാണ് ഹൃദയസ്തംഭനം. നമ്മുടെ ഇന്നത്തെ ജീവിതരീതിയും ഭക്ഷണ ക്രമീകരണങ്ങളും തന്നെയാണ് ഹൃദയാഘാതവും ഹൃദയ സ്തംഭനവും നമുക്ക് വരുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണമായി മാറിയിരിക്കുന്നത്. അതുപോലെതന്നെ ഒരു പ്രധാന പ്രശ്നമാണ് വ്യായാമം ഇല്ലാത്ത ശരീര പ്രകൃതിയും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന വ്യക്തികളാണ് എന്നുണ്ടെങ്കിൽ തീർച്ചയായും നല്ല രീതിയിലുള്ള ഭക്ഷണക്രമീകരണങ്ങളും വ്യായാമ ശൈലവും ജീവിതത്തിലും ഉണ്ടാക്കേണ്ടത് നിങ്ങളുടെ ഹൃദയത്തിന്റെ മാത്രമല്ല ശരീരത്തിന്റെ മുഴുവനായും ഉള്ള ആരോഗ്യത്തിന് ആവശ്യമാണ്.
പൊണ്ണതടിയുള്ള വ്യക്തികളിലും ഈ ഹൃദയാഘാതം പെട്ടെന്ന് ബാധിക്കാൻ ഇടയുണ്ട്. ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകളിലും ഹൃദയത്തിൽ നിന്നും രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകൾക്കും അതുപോലെതന്നെ ഹൃദയത്തിനകത്തുള്ള വാൽവകൾക്കും ഉണ്ടാകുന്ന തകരാറുകൾ കൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഹൃദയാഘാതവും ഹൃദയസ്തംഭനവും. രക്തക്കുഴലുകൾ പൊട്ടിയോ അല്ലെങ്കിൽ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടായൊ ഇത്തരത്തിലുള്ള ഹൃദയാഘാതം ഉണ്ടാകാം. ഏതെങ്കിലും കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തി പെട്ടെന്ന് കുഴഞ്ഞു വീഴുന്നത്.
ചിലപ്പോൾ ഹൃദയാഘാതം മൂലമായിരിക്കാം. ഇത് മനസ്സിലാക്കി ഹൃദയമിടിപ്പ് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്തു ആ വ്യക്തിക്ക് വേണ്ട ഫസ്റ്റ്എയ്ഡ് പെട്ടെന്ന് തന്നെ കൊടുത്ത് ആശുപത്രികളിൽ എത്തിക്കുകയാണ് എന്നുണ്ടെങ്കിൽ അതിലൂടെ ഹൃദയസ്തംഭനം സംഭവിച്ച വ്യക്തിയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാൻ ആകും. പ്രായം കൂടിയ ആളുകൾക്കും കിഡ്നി സംബന്ധമായ രോഗാവസ്ഥകൾ ഉള്ളവർക്കും ഹൃദയ സംബന്ധമായ രോഗാവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ ഹൃദയാഘാതം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമായി പ്രമേഹവും മുൻപന്തിയിൽ ഉണ്ട്.