സ്ത്രീ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് ഗർഭപാത്രം. സ്ത്രീയെ പുരുഷനിൽ നിന്നും വ്യത്യസ്ത ആക്കുന്നതും ഈ അവയവം ഒന്നുകൊണ്ട് മാത്രമാണ്. ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നതിനും, സ്ത്രീയുടെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്ന ഒരു അവയവമാണ് ഗർഭപാത്രം. അതുകൊണ്ടുതന്നെ പലപ്പോഴും ഗർഭപാത്രം നീക്കം ചെയ്തശേഷം ചില സ്ത്രീകൾക്ക് എങ്കിലും പലതരത്തിലുള്ള ആരോഗ്യക്കുറവുകൾ അനുഭവപ്പെടാറുണ്ട്. ഏതെങ്കിലും തരത്തിലുള്ള യൂട്രസ് കാൻസറുകളോ, ഫൈബ്രോയ്ഡുകൾ ഉണ്ടാകുമ്പോൾ ആണ് യൂട്രസ് നീക്കം ചെയ്യുന്നതിന് പലപ്പോഴും സാഹചര്യങ്ങൾ ഉണ്ടാകാറുള്ളത്. എന്നാൽ എല്ലാ ഫൈബ്രോയ്ഡുകളും അല്ലെങ്കിൽ മുഴകളും യൂട്രസ് റിമൂവ് ചെയ്യാൻ നിർബന്ധം വരുത്താറില്ല എങ്കിലും അധികം കോംപ്ലിക്കേഷൻസ് ഉണ്ടാവുന്ന മുഴകളാണ് എന്നുണ്ടെങ്കിൽ യൂട്രസ് റിമൂവ് ചെയ്യേണ്ടതായി വരാം. യൂട്രസ് നീക്കം ചെയ്തതിന്റെ ഭാഗമായി സ്ത്രീകൾക്ക് ഏറ്റവും പ്രധാനമായും.
ആദ്യമായി കാണപ്പെടുന്ന ബുദ്ധിമുട്ട് ജോയിന്റുകൾക്കുണ്ടാകുന്ന വേദനകളാണ്. സാധാരണയേക്കാൾ നേരത്തെ തന്നെ ഇത്തരം വേദനകൾ അനുഭവപ്പെട്ടു തുടങ്ങുന്നു. ഗർഭപാത്രം നീക്കം ചെയ്ത സ്ത്രീകൾക്ക് എല്ല് തേയ്മാനം അല്ലെങ്കിൽ ജോയിന്റ് വേദനകൾ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം, ഈസ്ട്രജൻ ഹോർമോണിന്റെ പെട്ടെന്നുള്ള വ്യതിയാനമാണ്. അതോടൊപ്പം തന്നെ കാൽസ്യവും മറ്റും നഷ്ടപ്പെടാനും കാരണമാകാറുണ്ട്, ഇത് മുലം മുട്ടുവേദനയ്ക്കും സാധ്യത കൂടുതലാണ്. അതോടൊപ്പം തന്നെ ഗർഭപാത്രം റിമൂവ് ചെയ്താൽ സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് അവരുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും എല്ലാം പെട്ടെന്ന് മാറിമറിയുകയും ദേഷ്യം കോപം പോലെ എല്ലാ വികാരങ്ങളും പെട്ടെന്ന് മാറി വരാനുള്ള സാധ്യതകളുമുണ്ട്.