വീട്ടിലെ പൂന്തോട്ടത്തിൽ ഒരു മുല്ലച്ചെടി ഉണ്ടായാൽ മതി വാസന നിറഞ്ഞ പൂന്തോട്ടവും വീട്ടു പരിസരവും ഉണ്ടാകുന്നതിന്. അതുകൊണ്ട് തന്നെ ഏത് ചെടിയില്ലെങ്കിൽ കൂടിയും മുല്ല ചെടി പിടിപ്പിക്കാൻ ഒരിക്കലുംമറന്നുപോകരുത്. മുല്ല ഒരു പൂ മാത്രമായി കരുതാതെ, അതിനെ ഒരു വരുമാനമാർഗമായി കൂടി കഴുതുകയാണ് എന്നുണ്ടെങ്കിൽ, വീട്ടുപരിസരത്ത് ഒരു ഭാഗം നിറയെ മുല്ല ചെടിവെച്ചു പിടിപ്പിക്കുക. ഇതിലൂടെ വരുമാനം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യാം. ഇത്തരത്തിൽ മുല്ല ചെടി വച്ചു പിടിപ്പിക്കുന്ന സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രധാനമായും കമ്പു കോതൽ എന്ന കർമ്മമാണ് എല്ലാവർഷവും ചെയ്യേണ്ടത്. കമ്പ് കോതാതെ നിർത്തുന്ന മുല്ല ചെടികൾ അല്പം കഴിഞ്ഞാൽ കുരുടിച്ച് നിൽക്കുന്ന അവസ്ഥയിലേക്ക് എത്താറുണ്ട്. ഇങ്ങനെ കുരുടിച്ചു നശിച്ചു പോകാതിരിക്കാൻ എല്ലാവർഷവും നവംബർ മാസം.
ആകുമ്പോൾ മുല്ല ചെടിയുടെ മൂത്തതും തളിർത്തതുമായ എല്ലാ ശിഖരങ്ങളും വെട്ടി പ്രൂൺ ചെയ്തു നിർത്തേണ്ടതാണ്. അതിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് മുല്ല ചെടി നടുന്ന സമയത്ത് ഇതിന് ആവശ്യമായ എല്ലാ അടിവളങ്ങളും നൽകിയിരിക്കുണം. നല്ല അടിവളങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് എല്ലാ വർഷവും നിറയെ പൂക്കുന്നതിനും കാരണമാകു. ഇതിനായി വേപ്പിൻ പിണ്ണാക്കും ചാണകപ്പൊടിയും പ്രധാനമായും മുല്ല നടുന്ന സമയത്ത് നൽകിയിരിക്കണം. ഇത്രയൊക്കെ കാര്യങ്ങൾ നല്ല രീതിയിൽ ശ്രദ്ധിക്കുകയും മുല്ലയുടെ കടഭാഗത്ത് കൂന കൂട്ടി മണ്ണ് കയറ്റിയിടാൻ ശ്രദ്ധിക്കുകയും ചെയ്താൽ നല്ല ഒരു വരുമാനം മാർഗ്ഗമായി മുല്ല ചെടിയെ നമുക്ക് വളർത്താവുന്നതാണ്.