വിട്ടുമാറാത്ത തുമ്മൽ അലർജി ആസ്ത്മ എന്നിവ മാറി കിട്ടാൻ ഇനി ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് പലർക്കും ഉള്ള ഒരു ബുദ്ധിമുട്ടാണ് അലർജി ആസ്മ തുമ്മൽ എന്നിവയെല്ലാം സ്ഥിരമായി അനുഭവിക്കുന്ന അവസ്ഥ. ഇത് വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവർക്കും ഇന്ന് കണ്ടുവരുന്നു. യഥാർത്ഥത്തിൽ ഈ തുമ്മൽ അലർജി ആസ്മ എന്നിവയെല്ലാം ഒരു അലർജി രോഗമാണ്. ഈ അലർജി രോഗങ്ങൾ ഉണ്ടാക്കുന്നത് ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പവർ ശരീരത്തിന് എതിരെ തന്നെ പ്രവർത്തിക്കുന്നതുകൊണ്ടാണ്. ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുടെ കൂട്ടത്തിൽ പെടുന്നവയാണ് ഇവയെല്ലാം. അതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി നല്ല രീതിയിൽ ആയിരുന്നെങ്കിൽ മാത്രമാണ് ഈ അലർജി രോഗങ്ങളിൽനിന്നെല്ലാം നമുക്ക് രക്ഷ നേടാൻ ആകും. ഇത്തരത്തിൽ ഇമ്മ്യൂണിറ്റി പവർ കൂട്ടുന്നതിനായി വൈറ്റമിൻ സി ധാരാളമായി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ഗുണപ്രദമാണ്.

ഇതിനായി ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് ഉചിതമാണ്. ഒപ്പം തന്നെ ഓറഞ്ച് മുസംബി എന്നിവയെല്ലാം കഴിക്കുന്നതും, ജ്യൂസ് ആക്കി കുടിക്കുന്നതും ഇമ്മ്യൂണിറ്റി പവർ കൂട്ടുന്നതിന് സഹായിക്കും. എല്ലാ തുമ്മലും അലർജി രോഗം ആയിരിക്കില്ല എന്നാൽ മറ്റുള്ളവർക്ക് ആർക്കും പ്രതികരണമില്ലാത്ത ഒരു സാഹചര്യത്തിൽ, നിങ്ങൾ മാത്രം എപ്പോഴും തുമ്മി കൊണ്ടിരിക്കുകയാണ് എന്നുണ്ടെങ്കിൽ മാത്രമാണ് അതിനെ അലർജി എന്ന് പറയാൻ ആകുന്നത്. ധാരാളമായി വെള്ളം കുടിക്കുന്നതും ഇത്തരത്തിൽ ഇമ്മ്യൂണിറ്റി പവർ കുറവുള്ള ആളുകൾക്ക് വേണ്ട കാര്യമാണ്. ശരീരം ഡ്രൈ ആകാതിരിക്കാനും എപ്പോഴും ശ്രദ്ധിക്കുക. ഇതിനായി എപ്പോഴും ധാരാളമായി വെള്ളം കുടിക്കുക. ഏറ്റവും പ്രധാനമായി നമുക്ക് അലർജി ഉണ്ടാക്കുന്ന സാഹചര്യങ്ങളെ മനസ്സിലാക്കി അവയിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *