ഈ ഇടയായി സ്ത്രീകൾക്ക് അമിതമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് അമിതരോമ വളർച്ച, കഴുത്തിലെ കറുത്ത പാടുകളും, മുഖത്ത് കുരുക്കളും. മിക്കപ്പോഴും ഇത്തരം പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത് ഒരു ഹോർമോണൽ ഇമ്പാലൻസ് വഴിയായിട്ടാണ്. അതുകൊണ്ടുതന്നെ കറുത്ത പാടുകളും കുരുക്കളും രോമവളർച്ചയുടെയും ഒപ്പം തന്നെ പിരീഡ്സിലും എന്തെങ്കിലും ഇറെഗുലരി ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായും ഇത് പിസിഒഡി പ്രശ്നമായിരിക്കും. അതുകൊണ്ടുതന്നെ ഹോർമോണൽ ബാലൻസ് ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ ഹോർമോൺ ടെസ്റ്റ് ചെയ്ത് എന്തെങ്കിലും വ്യതിയാനം ഉണ്ട് എന്നുണ്ടെങ്കിൽ ഇതിനുവേണ്ടി നല്ല രീതിയിലുള്ള ഡയറ്റും വ്യായാമങ്ങളും ചെയ്യേണ്ടത്. നല്ല ഒരു ജീവിതശൈലി ക്രമീകരണത്തിലൂടെ മാത്രമാണ് പിസിഒഡി പ്രശ്നങ്ങളെല്ലാം അകറ്റിനിർത്താൻ സാധിക്കും. പിസിഒഡി പ്രശ്നങ്ങളെ മാറ്റിയാൽ മാത്രമാണ് സ്ത്രീകളിലെ മെൻസ്ട്രഷൻ ശരിയായ രീതിയിൽ ആവുകയുള്ളൂ. അതോടൊപ്പം തന്നെ രോമവളർച്ചയും കറുത്ത പാടുകളും കുരുക്കളും എല്ലാം കുറയുകയും ചെയ്യും.
ഇന്ന് മോഡേൺ മെഡിസിനും പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും ഉണ്ട്. ഇതിൽ ലേസർ ട്രീറ്റ്മെന്റ് ആണ് ഈ രോമ വളർച്ചയ്ക്ക് ഏറ്റവും പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ ഈ ലേസർ ട്രീറ്റ്മെന്റ് ചെയ്യുന്നതിനോടൊപ്പം തന്നെ ഹോർമോണൽ ബാലൻസ് ഉണ്ടാകേണ്ടതും അത്യാവശ്യമാണ്. പിസിഒഡി ട്രീറ്റ്മെന്റുകളും ലേസർ ട്രീറ്റ്മെന്റുകളോടൊപ്പം തന്നെ ചെയ്തു പോകേണ്ടതാണ്. വണ്ണം കുറയ്ക്കുന്നതിന് പിസിഒഡി നിയന്ത്രിക്കുന്നതിന് വേണ്ടി മാത്രമായി എക്സസൈസുകൾ ചെയ്യാതെ സ്വന്തമായുള്ള ഒരു എൻജോയ്മെന്റ് വേണ്ടി ചെയ്യാൻ ശ്രമിക്കുക. അതുപോലെതന്നെ കാർബോഹൈഡ്രേറ്റ് ഏറ്റവും കുറഞ്ഞ രീതിയിലുള്ള ഡയറ്റുകൾ ചെയ്യുന്നതും, ഇന്റർമിറ്റൻ ഫാസ്റ്റിംഗ് ചെയ്യുന്നതും ശരീരത്തിന് ഗുണകരമാണ്.