കൃഷിക്ക് ഏറ്റവും ഗുണപ്രദമായി നാം ഉപയോഗിക്കുന്ന ഒന്നാണ് ചാരം അഥവാ വെണ്ണിറ്. രണ്ട് തരത്തിലുള്ള ചാരമാണ് ഉള്ളത്. അടുപ്പിൽ ഭക്ഷണം വേവിക്കുന്ന സമയത്തുണ്ടാകുന്ന പറമ്പിലെ ചമ്മല അല്ലെങ്കിൽ കരിയില കത്തിക്കുമ്പോൾ ഉണ്ടാകുന്ന ചാരവും. ഇതിൽ ഏതുതരം ചാരം ആണെങ്കിലും സന്തോഷം ഇല്ല എങ്കിൽ കൂടിയും കരീല കത്തിച്ചുണ്ടാകുന്ന ചാരമാണ് ഏറ്റവും അധികം ചെടികൾക്ക് ഗുണപ്രദമായി ഉപയോഗിക്കാവുന്നത്. പയർ കൃഷിക്കാണെങ്കിൽ ചാരം പയർ ചെടി നട്ട് 30 ദിവസത്തിന് ശേഷം ചെടിക്ക് മുകളിലൂടെയും മണ്ണിലും തൂവി കൊടുക്കാവുന്നതാണ് ഉടൻതന്നെ അതിനു മുകളിലൂടെ മണ്ണും ഇട്ടുകൊടുക്കണം നല്ലപോലെ വെള്ളം നനച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. നല്ല ഒരു കീടനാശിനിയായും ചാരം നമുക്ക് ഉപയോഗിക്കാവുന്നതാണ് ഇതിനായി ഒരു ലിറ്റർ കഞ്ഞിവെള്ളത്തിലേക്ക് ഒരുപിടി ചാരം മിക്സ് ചെയ്തു ഒരു വെള്ളത്തിൽ ഡൈലോട്ട് ചെയ്തു ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.
ചെടികൾ നല്ലപോലെ പൂക്കൾ ഉണ്ടാകുന്നതിനായി ഒരുപിടി കടലപ്പിണ്ണാക്കും ഒരുപിടി ചാരവും കൂടി മിക്സ് ചെയ്തു വെള്ളത്തിൽ നല്ലപോലെ ഡയല്യൂട്ട് ചെയ്തു സ്പ്രേ ചെയ്തു കൊടുക്കുന്നത് ഉത്തമമാണ്. എന്നാൽ ഒരിക്കലും ഈ ചാരം ഉരുളക്കിഴങ്ങ് കൃഷിക്ക് ഉപയോഗിക്കാൻ പാടില്ല. കുമ്പളം പടവലം മത്തൻ എന്നിവയെല്ലാം കൃഷി ചെയ്യുകയാണെങ്കിൽ ഇതിനുമുൻപായി നടാൻ പോകുന്നതിന്റെ മുൻപായി ഇത് നടുന്ന സ്ഥലത്ത് കരിയില കൂട്ടിയിട്ട് കത്തിച്ച് മൂന്നോ നാലോ ദിവസത്തിനു ശേഷം അവിടെയുള്ള ചാരം നീക്കം ചെയ്ത്, അവിടെ കുമ്പളമോ മത്തനോ നടുകയാണെങ്കിൽ നല്ലതായിരിക്കും.