ഏത് നക്ഷത്രത്തെക്കാളും ആയില്യം നക്ഷത്രത്തിൽ ജനിച്ച ആളുകളാണ് എന്നുണ്ടെങ്കിൽ കേൾക്കുന്നവർക്ക് ഒരു ഭയം ഉള്ളിൽ ഉണ്ടാകാം. ആയില്യം നക്ഷത്രത്തെക്കുറിച്ച് പണ്ടുകാലം മുതലേ കേട്ടുവരുന്ന കാര്യങ്ങൾ കൊണ്ടാണ് ആളുകൾക്ക് ആയില്യം നക്ഷത്രം എന്ന് കേൾക്കുമ്പോഴും കാണുമ്പോഴും മനസ്സിൽ ഒരു ഭയപ്പാട് ഉണ്ടാകുന്നത്. ആയില്യം നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തികൾക്ക് പാമ്പുകളുടെ സമാനമായ സ്വഭാവവും മറ്റും ആയിരിക്കും എന്നാണ് കരുതപ്പെടുന്നതും പറയപ്പെടുന്നതും. ഒരു വ്യക്തിയുടെ ജന്മനക്ഷത്രത്തിന് നാല് പാദങ്ങളാണ് ഉള്ളത്. ഇത്തരത്തിൽ ആയില്യം ഒന്നാം വാദത്തിൽ ജനിക്കുന്ന വ്യക്തികൾ ആണെങ്കിൽ വലിയ തരക്കേടില്ലാതെ നല്ല രീതിയിലുള്ള സാമ്പത്തിക ഭദ്രതയോട് കൂടി തന്നെ ഒരു നല്ല ജീവിതം നയിക്കാൻ അവർക്ക് സാധിക്കും. എന്നാൽ ആയില്യം രണ്ടാം പാദം ആണെങ്കിൽ ഇതിനെ വിപരീതമായി സാമ്പത്തികമായി ധനപരമായി പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുണ്ട്.
ആയില്യം മൂന്നാം പാദത്തിൽ ജനിക്കുന്നത് വ്യക്തിയുടെ അമ്മയ്ക്ക് ദോഷം ഉണ്ടാകാനും, ആയില്യം നാലാം പാദത്തിൽ ജനിക്കുന്നത് അച്ഛന് ദോഷം ചെയ്യാനും ഇടയുണ്ട്. ഇത്രയൊക്കെ ആണെങ്കിൽ കൂടിയും ആയില്യം നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് നല്ല ഓർമ്മ ബുദ്ധി ഉണ്ടായിരിക്കും ഏത് കാര്യത്തിനെക്കുറിച്ചും അറ്റം വരെ ചിന്തിച്ച് തീരുമാനമെടുക്കാനുള്ള ശേഷി അവർക്ക് ഉണ്ടായിരിക്കും. ഒരു കാര്യം സാധിക്കുന്നതിന് വേണ്ടി അതിന്റെ ഏതറ്റം വരെ പോകാനും ഇവർ തയ്യാറായിരിക്കും. എത്ര രഹസ്യമായി ഒരു കാര്യം ചെയ്യാനും ഇവരോളം കഴിവ് മറ്റ് ഏത് നക്ഷത്രക്കാർക്കും ഉണ്ടായിരിക്കില്ല. എന്നാൽ ഈ ആയില്യം നക്ഷത്രത്തിൽ ജനിച്ച ആളുകളെ ദേഷ്യം പിടിപ്പിക്കാതിരിക്കുന്നതാണ് ഇവർക്ക് ചുറ്റുമുള്ളവർക്ക് നല്ലത്.