കേരളത്തിലെ മിക്കവാറും എല്ലാവർക്കും ശരീരത്തിൽ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് കൊളസ്ട്രോള്. കൊളസ്ട്രോള് എന്നാൽ ശരീരം സ്വന്തമായി ഉത്പാദിപ്പിക്കുന്ന ഒന്നാണ്, എന്ന് ഇപ്പോഴും പലർക്കും തിരിച്ചറിവില്ല. ഭക്ഷണം ഇതിനെ ട്രിഗർ മാത്രമാണ് ചെയ്യുന്നത്. ഒരു മനുഷ്യ ശരീരത്തിൽ ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും ഉണ്ട് ഇതിൽ ചീത്ത കൊളസ്ട്രോളിനെയാണ് നാം ഒഴിവാക്കേണ്ടത്. നമ്മുടെ ഇന്നത്തെ ജീവിത രീതിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് നമുക്ക് ഇത്തരത്തിലുള്ള രോഗാവസ്ഥകൾ കൂടുന്നതിനും കാരണമായിട്ടുള്ളത്. ആദ്യകാലങ്ങളിൽ എല്ലാം എത്രയധികം ഭക്ഷണം കഴിച്ചിരുന്നു എന്നിരുന്നാൽ കൂടിയും, നല്ല രീതിയിൽ ശരീരത്തിന് ആയാസം ചെയ്യുന്ന രീതിയിൽ ജോലിഭാരങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് അടിഞ്ഞുകൂടാനുള്ള അവസ്ഥകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ശരീരം വിയർക്കുന്ന രീതിയിലുള്ള ജോലികൾ ഒന്നും ചെയ്യുന്നില്ല.
എന്നതാണ് ഇത്തരത്തിൽ കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകുന്നത്. ശരീരത്തിലെ വേദനകളും മറ്റും ഉണ്ടാകുമ്പോൾ കൊളസ്ട്രോൾ ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യുന്നത് ഇപ്പോൾ മലയാളികളുടെ ഒരു ശീലമാണ്. കൊളസ്ട്രോളിന് കുറയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളാണ് എന്നുണ്ടെങ്കിൽ ദിവസവും വ്യായാമം ചെയ്യുന്നത് വളരെയധികം അനുയോജ്യമായിരിക്കും. അതുപോലെതന്നെ കൊളസ്ട്രോളിന് പ്രിഗർ ചെയ്യുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുകയും ചെയ്യാം. ഇത് ഇറച്ചിയും മാംസങ്ങൾ മാത്രമല്ല, മൈദ, ഡാൽഡ എന്നിങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങളും, ചോറ്, പഞ്ചസാര, ഉപ്പ് എന്നിങ്ങനെയുള്ളവയും ഒഴിവാക്കണം. എണ്ണയിൽ വറുത്തുകോരിയതും, ബേക്കറിയിൽ നിന്നും ഉള്ളതുമായ ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കേണ്ടതാണ്. പകരം ഷുഗർ ഇല്ലാത്തവരാണ് എന്നുണ്ടെങ്കിൽ, ഫ്രൂട്സ്, വെജിറ്റബിൾസ്, നട്സ്, മത്സ്യം എന്നിവയെല്ലാം നല്ലപോലെ കഴിക്കാവുന്നതാണ്.