പ്രമേഹത്തെ ഒക്കെ നിയന്ത്രിക്കാം ഭക്ഷണം കഴിക്കുന്ന സമയക്രമം ഒന്ന് ശ്രദ്ധിച്ചാൽ മതി.

പലപ്പോഴും നമ്മുടെ ഭക്ഷണങ്ങൾ തന്നെയാണ് നമ്മുടെ ശരീരത്തിലെ ഓരോ രോഗാവസ്ഥക്കും കാരണമാകുന്നത്. പലപ്പോഴും ഇതിനെ നിയന്ത്രിക്കാൻ സാധിക്കുന്നതും ഇതേ ഭക്ഷണത്തിലൂടെ തന്നെയാണ്. അതുകൊണ്ടുതന്നെ നാം കഴിക്കുന്ന ഭക്ഷണം എന്താണെന്നും ഇത് ഏതുതരത്തിലാണ് ശരീരത്തെ ബാധിക്കാൻ പോകുന്നതെന്നും മനസ്സിലാക്കിയിരിക്കണം. കേരളയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ചോറ്. എന്നാൽ ഇത് കേരളീയർക്ക് ഏറ്റവും അധികം ദോഷം ചെയ്യുന്നതുമാണ്. ഇത് തിരിച്ചറിയാതെ ദിവസവും ചോറ് കഴിക്കുന്നവർ പ്രമേഹത്തിനും മറ്റ് പലതരത്തിലുള്ള രോഗാവസ്ഥകൾക്കും അടിമപ്പെടാൻ സാധ്യത കൂടുതലാണ്. പ്രമേഹം പോലുള്ള രോഗാവസ്ഥകൾ ഉള്ള വ്യക്തികൾ ആണെങ്കിൽ ഒരിക്കലും ചോറ് കഴിക്കുന്നത് ശരീരത്തിന് യോജ്യമല്ല. ചപ്പാത്തി കഴിക്കുന്നത് അനുയോജ്യമല്ല എങ്കിൽ കൂടിയും, ദിവസം ഓരോ നേരം ഒരു ചപ്പാത്തി കഴിക്കുന്നതുകൊണ്ട് രണ്ട് ചപ്പാത്തി കഴിക്കുന്നത് കൊണ്ട് ദോഷമില്ല.

അതുപോലെതന്നെ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ പരമാവധിയും ഒഴിവാക്കുക പഞ്ചസാര മാത്രമല്ല ഷുഗറിന്റെ അളവ് നിയന്ത്രിക്കുന്നത് പഞ്ചസാരയുടെ ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളും ഷുഗർ വർദ്ധിക്കാൻ കാരണമാകാറുണ്ട്. മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യമാണ് പ്രമേഹരോഗം ഉള്ള വ്യക്തികൾ ആണെങ്കിൽ ദിവസം മൂന്നു നേരമല്ല ഭക്ഷണം കഴിക്കേണ്ടത് അഞ്ചോ ആറോ നേരമായി ഈ ഭക്ഷണത്തെ ക്രമീകരിക്കേണ്ടതാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് പിന്നെ ഉച്ചയ്ക്ക് ലഞ്ച് അല്ല ഇവർ കഴിക്കേണ്ടത് ഇതിനെ പകരമായി പത്തുമണി 11 മണി സമയമാകുമ്പോൾ ഒരു ഇടനേര ഭക്ഷണവും കഴിക്കേണ്ടതാണ്. ഉച്ചയ്ക്കത്തെ ലഞ്ച് കഴിഞ്ഞ് രാത്രിയിലെ ഡിന്നർ അല്ല കഴിക്കേണ്ടത് ഇതിനിടയിൽ എന്തെങ്കിലും ഭക്ഷണങ്ങൾ കഴിച്ചിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *