ജ്യോതിഷ ശാസ്ത്രപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത് എന്നാൽ ഈ നക്ഷത്രങ്ങളിൽ ഏഴു നക്ഷത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ലക്ഷ്മി ദേവിയുടെ അനുഗ്രഹവും സ്നേഹവും ഇവരോടുകൂടെ ഉള്ളത് കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ഇവരെ ദ്രോഹിക്കുന്നത് ലക്ഷ്മിദേവിയെ കോപിപ്പിക്കാനും ലക്ഷ്മി ദേവിയുടെ രോഷാഗ്നി ആ ദ്രോഹം ചെയ്യുന്ന വ്യക്തിയുടെ മേൽ പതിക്കുന്നതിനും കാരണമാകുന്നു. പൊതുവേ ലക്ഷ്മി ദേവിയുടെ അനുഗ്രഹം സ്ത്രീകൾക്ക് വളരെ കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ സ്ത്രീകൾ എവിടെ ഉപദ്രവിക്കപ്പെടുന്നു അവിടെ ലക്ഷ്മി ദേവിയുടെ കോപം വന്നു പതിക്കും. ഓരോ വ്യക്തിക്കും ഒരു ജന്മനക്ഷത്രം ഉണ്ട്. ആ വ്യക്തിയുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളുടെയും അടിസ്ഥാനവും ഈ ജന്മനക്ഷത്രത്തിന്റെ അടിസ്ഥാന സ്വഭാവപ്രകാരം ആയിരിക്കും. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം വളരെയധികം ഉള്ള നക്ഷത്രക്കാരിൽ ഏറ്റവും ആദ്യത്തെ മകയിര്യം നക്ഷത്രമാണ്.
മകയിരം ജനിച്ച സ്ത്രീകൾക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടുതലായിരിക്കും, എന്നതുകൊണ്ട് തന്നെ ഇവർ ചെന്ന് കയറുന്ന വീടിനെ വളരെയധികം കൊണ്ടുവരുന്നവർ ആയിരിക്കും. രണ്ടാമത്തേത് പൂരം നക്ഷത്രമാണ് പൂരം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ മനസ്സിൽ വളരെയധികം സ്നേഹമുള്ള വ്യക്തികൾ ആയിരിക്കും. അവരുടെ മുഖത്ത് തന്നെ ഐശ്വര്യവും തെളിഞ്ഞ കാണാവുന്നതുമാണ്. ചിത്തിര നക്ഷത്രത്തിൽ ജനിച്ചവരുടെയും, പൂരാടം നക്ഷത്രത്തിൽ ജനിച്ചവരുടെയും കാര്യം മറിച്ചല്ല. അവർക്കും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ജീവിതത്തിൽ വളരെയധികം ഉള്ളത് കൊണ്ട് തന്നെ, ജീവിതത്തിൽ ഒരുതരത്തിലും കഷ്ടതകളും ബുദ്ധിമുട്ടുകളും അനുഭവിക്കാൻ ദേവി അവരെ അനുവദിക്കില്ല. ഏത് പ്രയാസ ഘട്ടത്തിൽ നിന്നും ദേവി അവരെ രക്ഷിക്കും.