നീർക്കെട്ട് എന്നത് ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും വരാവുന്ന ഒന്നാണ്. എന്നാൽ ഓരോ ഭാഗത്ത് വരുമ്പോൾ ഇതിന്റെ പേരിൽ വ്യത്യാസം വരുന്നു എന്ന് മാത്രമേ ഉള്ളൂ. ഓരോ ഭാഗത്തിനെയും ബാധിക്കുന്നതും പലതരത്തിൽ ആകാനും സാധ്യതകൾ ഉണ്ട്. ഇത്തരത്തിൽ നേരിട്ടുണ്ടാകുമ്പോൾ ആ ഭാഗത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു അസ്വസ്ഥതകളും കെമിക്കൽ റിയാക്ഷനുകളും എല്ലാം സംഭവിക്കുന്നു. നീർക്കെട്ട് ശരീരത്തിന്റെ ഏത് ഭാഗത്തു വേണെങ്കിലും സംഭവിക്കാവുന്നതാണ്, ഹൃദയത്തിനും തലച്ചോറിനും ലിവറിലും ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഇത്തരത്തിൽ ഉണ്ടാകാം. രക്തക്കുഴലുകളിൽ പോലും നിർക്കെട്ട് ഉണ്ടാകാം. എന്നാൽ ഇങ്ങനെയുണ്ടാകുന്ന നീർക്കെട്ട് ഒരുപാട് കാലം നീണ്ടുനിൽക്കുമ്പോഴാണ് ഇത് കൂടുതലും പ്രശ്നങ്ങളായി മാറുന്നത്. ഇത്തരത്തിൽ വളരെ കാലം നീണ്ടു നിൽക്കുന്ന നീർക്കെട്ട് ഒരു വ്യക്തിയുടെ മരണത്തിനുപോലും ആകാറുണ്ട്.
നീർക്കെട്ടിന്റെ ഭാഗമായി മറ്റു പല അസുഖങ്ങളും നമുക്ക് ഉണ്ടാകാം. ഹാർട്ടറ്റാക്ക് പോലും നീർക്കെട്ട് കൊണ്ട് സംഭവിക്കാൻ ഇവിടെയുണ്ട്. ഏറ്റവും അധികമായി ശരീരത്തിൽ നീർക്കെട്ട് ഉണ്ടാക്കാവുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. രക്തക്കുഴലുകളിൽ ഷുഗറിന്റെ അളവ് കൂടുതലായിരിക്കുന്ന സമയത്ത് നീർക്കെട്ടുകൾ ഉണ്ടാകാനും രക്തക്കുഴലുകൾക്ക് ബ്ലോക്ക് വരാനുമെല്ലാം സാധ്യത വളരെയധികം കൂടുതലാണ്. 20 ശതമാനം മാത്രമാണ് ക്യാൻസർ പാരമ്പര്യമായി വരാനുള്ള സാധ്യതകൾ ഉള്ളത്. ബാക്കി 80 ശതമാനവും തുടർച്ചയായി ഉണ്ടാകുന്ന ഈ നീർക്കെട്ടുകളുടെ ഭാഗമായാണ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ശരീരത്തിൽ നീർക്കെട്ട് ഉണ്ടായിക്കഴിഞ്ഞാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല വ്യായാമം ശീലമാക്കുന്നതും, ജീവിതശൈലിയും ഭക്ഷണ ക്രമീകരണവും എല്ലാം പ്രത്യേകം ശ്രദ്ധയോടെ പാലിക്കേണ്ടതും ഇത്തരത്തിൽ ഉള്ള നീർക്കെട്ടുകൾ ശരീരത്തിൽ വരാതിരിക്കുന്നതിന് സഹായകമാണ്.