ഉപ്പൻ, ചകോരം, ചെമ്പോത്ത്, ഈശ്വര പക്ഷി എന്നിങ്ങനെയെല്ലാം ഈ പക്ഷിക്ക് പേരുണ്ട്. പേര് പോലെ തന്നെ ഈശ്വര സാന്നിധ്യം വളരെയധികം ഉള്ള ഒരു പക്ഷിയാണ് ഈ ചെമ്പോത്ത്. കാർഷിക മേഖലയിൽ ആണെങ്കിലും ചെമ്പോത്ത് വളരെയധികം ഉപകാരിയായ ഒരു പക്ഷിയാണ്. കീടങ്ങളെയും മറ്റു പ്രാണികളെയും കൊന്ന് തിന്നുന്നത് കൊണ്ട് തന്നെ, കൃഷി നാശമില്ലാതെ സംരക്ഷിക്കുന്നതിന് കൃഷി പരിസരത്ത് ചെമ്പോത്ത് ഉണ്ടാകുന്നത് വളരെയധികം ഉത്തമമാണ്. കൃഷിക്കു മാത്രമല്ല നമ്മളെതേങ്കിലും കാര്യങ്ങൾ ചെയ്യാനായി പുറപ്പെടുന്നതിനു മുൻപ്, ഈ ചെമ്പോത്തിനെ കണി കാണുകയാണ് എന്നുണ്ടെങ്കിൽ എല്ലാ കാര്യങ്ങളും വളരെയധികം ഉത്തമമായി നടക്കും. അത്രയധികം ശകുന മികവുള്ള പക്ഷിയാണ് ചെമ്പോത്ത്. അതുകൊണ്ടുതന്നെ ചെമ്പോത്തിനെ നമ്മുടെ വീട്ടിലോ വീട്ടുപരിസരത്തോ പറമ്പിലും എല്ലാമായി കാണുമ്പോൾ അതിനെ ആട്ടി വിടാതിരിക്കുക.
ചിലപ്പോൾ ജീവിതത്തിൽ നടക്കാൻ പോകുന്ന ഏതെങ്കിലും നല്ല കാര്യത്തിന്റെ ലക്ഷണം ആയിരിക്കാം ഇത്തരത്തിൽ നമ്മുടെ വീട്ടിൽ ചെമ്പോത്ത് വരുന്നത്. ധനപരമായ ഉയർച്ചയും ഈ ചെമ്പോത്തിനെ വരവ് കൊണ്ട് നമുക്ക് സംശയിക്കാം. വീട്ടിൽ സർവ്വ ഐശ്വര്യങ്ങളും വരുന്നതിനും ചെമ്പോത്ത് വീട്ടു പരിസരത്ത് വരുന്നത് ഉത്തമമാണ്. ഏതെങ്കിലും ഒരു കാര്യത്തിനായി പുറപ്പെടുന്ന സമയത്ത് ചെങ്കോട്ടത്തിന് ലക്ഷ്യമായി കാണുകയും, ഏതെങ്കിലും കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ ചെമ്പോത്ത് വരികയും ചെയ്യുന്നത് ആ കാര്യത്തിന്റെ ലക്ഷ്യപ്രാപ്തി വളരെയധികം ഉത്തമമായിരിക്കും എന്ന് സൂചന നൽകുന്നതിനാണ്. അതുകൊണ്ടുതന്നെ ചെമ്പോത്തിനെ ഇനി ഒരു നീജ ജീവിയെ പോലെയല്ല നമ്മുടെ ഐശ്വര്യ സാക്ഷിയായി വേണം കണക്കാക്കാൻ.