പ്രമേഹം നൂറിൽ കൂടുതലായ അവസ്ഥയിലാകുമ്പോഴേ പ്രമേഹത്തിന്റെ ബുദ്ധിമുട്ടുകൾ നമ്മുടെ ശരീരത്തിൽ തുടങ്ങിക്കഴിഞ്ഞു എന്നുവേണം മനസ്സിലാക്കാൻ. അതുകൊണ്ടുതന്നെ എപ്പോഴും ഒരു നോർമൽ ലെവലിൽ പ്രമേഹം നിയന്ത്രിച്ച് നിർത്താൻ നാം തന്നെ ശ്രദ്ധിക്കേണ്ടത് ആണ്. ഒരു വ്യക്തി പ്രമേഹ രോഗിയാണോ എന്ന് കണക്കാക്കുന്നതിനുള്ള ഷുഗറിന്റെ ലെവൽ, ഭക്ഷണം കഴിക്കാതെയുള്ള വെറും വയറ്റിൽ 126 നും കൂടുതൽ വരുമ്പോഴും, ഭക്ഷണത്തിനുശേഷം 200ന് മുകളിൽ വരുമ്പോഴും ആണ് ആ വ്യക്തി ഡയബറ്റിക് ആണ് എന്ന് തീരുമാനിക്കാൻ ആകുന്നത്. എന്നാൽ അതേസമയം തന്നെ 140 നും 190 നും ഇടയിൽ ഒരു വ്യക്തിയുടെ പ്രമേഹം വരുമ്പോഴാണ് ആ വ്യക്തി പ്രീ ഡയബറ്റിക് ആണ് എന്ന് പറയാൻ ആകുന്നത്.
പ്രീ ഡയബറ്റിക്, ഡയബറ്റിന്റേതിന് സമാനമായ എല്ലാ തരം പാർശ്വഫലങ്ങളും ഉണ്ടാക്കാവുന്നതാണ്. ഡയബറ്റിക് തുല്യമായ അളവിൽ കോംപ്ലിക്കേഷൻസ് ഇല്ലെങ്കിൽ ഏകദേശം അതിനോടൊപ്പം തന്നെ കിടപിടിച്ചു നിൽക്കുന്ന ഒന്നുതന്നെയാണ് പ്രീ ഡയബറ്റിക്സ്. എന്നാൽ നമ്മുടെ നാട്ടിൽ ആരും ഇതിനെ അധികം സീരിയസ് ആയി കണക്കാക്കാറില്ല. പക്ഷേ പ്രീ ഡയബറ്റിക്സ് ഉള്ളവർക്ക് അഞ്ച് വർഷത്തിനുള്ളിൽ തന്നെ പൂർണമായ ഒരു പ്രമേഹ രോഗിയായ മാറാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ശക്തമായ വ്യായാമവും, ജീവിതശൈലിയും, ഭക്ഷണക്രമീകരണവും എല്ലാം നിയന്ത്രിക്കുന്നതിലൂടെയും ഇത് നോർമലായി അവസ്ഥയിലേക്ക് എത്തിക്കേണ്ടത് നിങ്ങളുടെ അനിവാര്യതയാണ്. എപ്പോഴും പ്രമേഹത്തിന്റെ ലെവൽ നൂറിന് താഴെയായി നിയന്ത്രിക്കുകയാണ് ഏറ്റവും ആരോഗ്യപ്രദം. ഇങ്ങനെ ശ്രദ്ധിക്കുകയാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും ഒരു പ്രമേഹ രോഗിയായി മാറേണ്ടതില്ല.