ഹൃദയമിടിപ്പ് സാധാരണഗതിയിൽ നിന്നും അല്പം മാറിയാൽ തന്നെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇവ ചിലപ്പോൾ നിങ്ങളുടെ ഹൃദയാഘാതം ഉണ്ടാകുന്നതിനു മുൻപുള്ള ലക്ഷണങ്ങൾ ആയിരിക്കാം. അതുകൊണ്ടുതന്നെ ഇടയ്ക്കെങ്കിലും ഹൃദയം ഇടിപ്പ് ശരിയായ എണ്ണത്തിലാണോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ഹൃദയത്തിന് പ്രധാനമായും നാല് അറകളാണ് ഉള്ളത്. ഈ അറകളിൽ ശുദ്ധ രക്തം വീണ്ടും ശുദ്ധീകരിച്ച് ഓരോ അറയിൽ നിന്നും അടുത്ത ലേക്ക് പോയി വലതു സൈഡിൽ നിന്നും സഞ്ചരിച്ച് ഇടതു സൈഡിലൂടെ പമ്പ് ചെയ്ത് ശരീരത്തിന് പലഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നു. ഹൃദയമിടിപ്പിന്റെ വേഗതയിൽ എന്തെങ്കിലും വ്യതിയാനം സംഭവിക്കുമ്പോൾ, ഹൃദയത്തിനകത്ത് എപ്പോഴും രക്തം പമ്പ് ചെയ്യാതെ അവസ്ഥ വരുമ്പോൾ അവിടെ ക്ലോട്ടുകൾ ഉണ്ടാവുകയും, ഇത് ഹൃദയാഘാതവും സ്ട്രോക്കും പോലുള്ള രോഗാവസ്ഥകൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ഹൃദയത്തിൽ എപ്പോഴും രക്തം പമ്പ് ചെയ്തുകൊണ്ടേയിരിക്കണം രക്തം പമ്പ് ചെയ്യാത്ത അവസ്ഥയിലെ അവിടെ ഉണ്ടാകുന്ന രക്തക്കട്ടകളെയാണ് ക്ലോട്ടുകൾ എന്ന് പറയുന്നത്. ഈ രക്തക്കട്ടകൾ ചിലപ്പോൾ ബ്രെയിനിലേക്കും, ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്കും ചലിക്കാൻ ഇടയുള്ളതുകൊണ്ടുതന്നെ ആ ഭാഗങ്ങൾക്കും രോഗാവസ്ഥകൾ ഉണ്ടാകാം. അതുകൊണ്ടുതന്നെ ഹൃദയത്തിന്റെ താളം തെറ്റുന്നത് നമ്മൾ എപ്പോഴും അറിയാൻ ശ്രമിക്കണം. ഇതിനായി ഹൃദയത്തിന്റെ ഭാഗത്ത് കൈകൾ വച്ചുകൊണ്ട് ഹൃദയമിടിപ്പിന്റെ വേഗത എപ്പോഴും ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. അതുപോലെതന്നെ ചെവിയുടെ ഭാഗത്തും വിരലുകൾ വെച്ച് ഹൃദയമിടിപ്പിന്റെ വേഗത അളക്കാൻ സാധിക്കും. ഇത് സ്ഥിരമായി ചെയ്തു നോക്കുന്നവർക്ക് എപ്പോഴെങ്കിലും ഇതിന്റെ വേഗതയിൽ വ്യതിയാനം വരുന്നുണ്ടോ എന്നുള്ളത് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.