അകാല നരയും വെളുത്ത മുടികളോ പലപ്പോഴും ആളുകൾക്ക് വളരെയധികം ബുദ്ധിമുട്ട് മാനസികമായി ഉണ്ടാക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള അകാലനര മാറുന്നതിനായി പലതരത്തിലുള്ള പരീക്ഷണങ്ങളും ഇതുവരെ ചെയ്തിട്ടുണ്ടാകും. എങ്കിലും നിങ്ങൾക്ക് ഇതിനെ റിസൾട്ട് കിട്ടിയിട്ടില്ല എന്നുണ്ടെങ്കിൽ ഇതിനായി ചെയ്യാവുന്ന ഒരു പുതിയ പരീക്ഷണമാണ് ഇവിടെ പറയുന്നത്. ഒരു തരത്തിലുള്ള കെമിക്കലുകളും ഉപയോഗിക്കാതെ തന്നെ നിങ്ങളുടെ മുടി കറുത്തതാക്കി മാറ്റാൻ പ്രകൃതിദത്തമായ ചിലവസ്തുക്കൾ ഉപയോഗിക്കാവുന്നതാണ്. ഇതിനായി മൈലാഞ്ചിയില ഉണക്കിപ്പൊടിച്ചും അല്ലെങ്കിൽ ഇതിനുപകരമായി ഹെന്ന പൗഡർ ഉപയോഗിക്കാം. മരുന്ന് തയ്യാറാക്കുന്നതിനായി എപ്പോഴും ഇരുമ്പ് പാത്രം ഉപയോഗിക്കേണ്ടതാണ്. ഒരു ഇരുമ്പ് ചട്ടിയിലേക്ക് ഒരു സ്പൂൺ ഹെന്ന പൗഡർ ഒരു സ്പൂൺ നെല്ലിക്ക പൊടിയും ചേർത്ത് ഇതിലേക്ക് എണ്ണ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു വയ്ക്കാം.
12 മണിക്കൂറിന് ശേഷം ഇത് തലയിൽ ഉപയോഗിക്കാവുന്നതാണ്. മാസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ല ഇടതുർന്ന കറുത്ത മുടി ലഭിക്കുന്നതിന് സഹായിക്കുന്നു. ഇതല്ലാതെ തന്നെ ഒരു ബീറ്റ്റൂട്ട് മിക്സിയുടെ ജാറിൽ നല്ലപോലെ അരച്ച് ഇത് തലമുടിയിൽ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം പച്ചവെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ഇത് ഒരു മാസത്തിൽ ഒരിക്കൽ ചെയ്യുന്നത് കറുത്ത മുടി ലഭിക്കുന്നതിന് സഹായകമാകുന്നു. അതുപോലെതന്നെ പരീക്ഷിക്കാവുന്ന മറ്റൊന്നാണ് ചിരട്ടക്കരി. ചിരട്ട തീ കത്തിച്ച് നന്നായി പൊടിച്ചെടുത്തശേഷം ഇതിലേക്ക് ഒരു സ്പൂൺ ഹെന്ന പൗഡർ ചേർത്ത് ചൂടാറുന്നതിനായി മാറ്റിവയ്ക്കാം. ഇതിലേക്ക് എണ്ണ ചേർത്ത് ഇളക്കി മിക്സ് ചെയ്ത് തലയിൽ തേച്ചു പിടിപ്പിക്കാം.