പലരും ചെയ്യാറുള്ള ഒരു തെറ്റാണ് വലിയ വലിയ അമ്പലങ്ങൾ എല്ലാം പോയി നേർച്ചകളും പ്രാർത്ഥനകളും എല്ലാം ചെയ്യും. എന്നാൽ കുടുംബ ദേവത ഏതേന്നോ കുടുംബക്ഷേത്രം ഏതെന്നോ പോലും അറിയാത്ത ആളുകളും നമുക്കിടയിൽ എന്നും നിലവിലുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം കൊടുക്കേണ്ടത് നമ്മുടെ കുടുംബ ദേവതയ്ക്ക് തന്നെയാണ്. കുടുംബദേവതയുടെ അനുഗ്രഹവും പ്രാർത്ഥനകളും നമ്മോടൊപ്പം ഇല്ല എന്നുണ്ടെങ്കിൽ ഒരിക്കലും നമുക്ക് എത്ര വലിയ കാര്യങ്ങൾ ചെയ്താലും ഐശ്വര്യങ്ങളും ഒന്നും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ നമ്മുടെ കുടുംബദേവത ഏതെന്നും കുടുംബ ക്ഷേത്രം ഏതെന്നും ആദ്യമേ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മറ്റ് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നത് ഒരിക്കലും തെറ്റല്ല. പക്ഷേ കുടുംബദേവതയുടെ പ്രാധാന്യം കഴിഞ്ഞതിനുശേഷം മാത്രമാണ് അവയ്ക്കെല്ലാം സ്ഥാനം കൊടുക്കേണ്ടത്. എല്ലാ മാസത്തിലും ഒരിക്കലെങ്കിലും കുടുംബ ക്ഷേത്രത്തിൽ പോയിരിക്കണം. പിതാവിന്റെ വഴിയുള്ള ക്ഷേത്രങ്ങളെയാണ് കുടുംബ ക്ഷേത്രങ്ങളായി കണക്കാക്കാറുള്ളത്.
മാസത്തിൽ ഒരു ദിവസമെങ്കിലും കുടുംബക്ഷേത്രത്തിൽ പോയി വരുമാനത്തിന്റെ ഒരു ശതമാനം ക്ഷേത്രങ്ങളിൽ നേർച്ചയായി വഴിപാടായോ സമർപ്പിക്കേണ്ടതാണ്. അതുപോലെതന്നെ മാസത്തിലെ ഏതെങ്കിലും ഒരു പ്രധാനപ്പെട്ട ദിവസം കുടുംബത്തിലെ ആരുടെയെങ്കിലും പിറന്നാളിന്റെ നക്ഷത്രദിവസം ക്ഷേത്രത്തിൽ പോയി ഒരു പിടി നാണയത്തോടെ വഴിപാടായി സമർപ്പിക്കേണ്ടതും അത്യാവശ്യം ആണ്. കുടുംബ ക്ഷേത്രം ഏതെന്ന് തിരിച്ചറിയാനായിട്ടില്ല എന്നുണ്ടെങ്കിൽ മഹാക്ഷേത്രങ്ങളിൽ പോയി ഇത്തരത്തിൽ നേർച്ചകളും വഴിപാടും നടത്താം. പരദേവതകളെയും കുടുംബ ദൈവങ്ങളെയും പ്രീതിപ്പെടുത്തിയാൽ തന്നെ നമ്മുടെ വീടിന് ഐശ്വര്യവും സമാധാനവും സമ്പൽസമൃദ്ധിയും എല്ലാം ഉണ്ടാകും. അതുകൊണ്ടുതന്നെ ആദ്യമേ പരദൈവതകളെ തിരിച്ചറിയാം.