മാസങ്ങളായും കാലങ്ങളായും തലവേദന അല്ലെങ്കിൽ തലകറക്കം അനുഭവിക്കുന്ന ആളുകൾ ഉണ്ടാകും. ഏതെങ്കിലും ഒരു പൊസിഷനിലേക്ക് തല ചരിക്കുമ്പോൾ മാത്രം ഉണ്ടാകുന്ന തലകറക്കം മറ്റൊരു വിഭാഗമാണ്. എന്നാൽ സ്ഥിരമായി ദിവസവും എന്നപോലെ ഉണ്ടാകുന്ന തലകറക്കത്തിനുള്ള പ്രതിവിധിയാണ് ഇവിടെ പറയുന്നത്. ഇത്തരത്തിലുള്ള തലകറക്കങ്ങൾ ഉണ്ടാകുന്നതിന് പല കാരണങ്ങൾ ഉണ്ട്. ചിലപ്പോൾ ചെവിയുടെ ബാലൻസിന്റെയും മറ്റ് പ്രശ്നങ്ങൾ കൊണ്ടാവാം. മറ്റു ചിലപ്പോൾ സ്ട്രോക്ക് പോലുള്ള അവസ്ഥകൾ ഉണ്ടായി തലച്ചോറിലെ രക്തയോട്ടം ശരിയായ ക്രമത്തിൽ ആകാതെ വരുമ്പോഴും ഇതരത്തിൽ തലകറക്കം സ്ഥിരമായി അനുഭവപ്പെടാം. സ്ട്രോക്ക് വന്ന് ശരീരം തളർന്നുപോയ ആളുകൾ ഫിസിയോതെറാപ്പി, മറ്റ് എക്സസൈസുകളും വഴി ശരീരത്തിന്റെ ആയാസം തിരിച്ചെടുക്കുന്നതുപോലെ, തലകറക്കം വന്ന് ബാലൻസ് നഷ്ടപ്പെട്ടുപോയ അവസ്ഥയെയും ചില എക്സസൈസുകൾ വഴി നോർമൽ ആയ അവസ്ഥയിലേക്ക് എത്തിക്കാൻ സാധിക്കും.
എന്നാൽ ഈ തലകറക്കം തന്നെ പല സ്റ്റേജിൽ ആയിട്ടുള്ള ആളുകളുണ്ടാകും, അവർക്ക് ഇത് മാറി നോർമൽ ആയിട്ടുള്ള അവസ്ഥയിലേക്ക് എത്തുന്നതിന് അല്പം സമയം എടുക്കും എന്ന് മാത്രം. ആദ്യമേ കണ്ണുകൾ കൊണ്ട് മാത്രം ചുറ്റുവശം റൊട്ടേറ്റ് ചെയ്യുന്ന രീതിയിലുള്ള എക്സർസൈസുകൾ ചെയ്യാം. അതിനുശേഷം മുകളിലേക്കും താഴേക്കും കണ്ണുകൾ അടച്ചുകൊണ്ട് തല ചലിപ്പിക്കാം അഞ്ചുതവണ ഇത്തരത്തിൽ ചെയ്യാം. വീണ്ടും ഇരുവശങ്ങളിലേക്ക് അഞ്ച് തവണ ഇങ്ങനെ ചെയ്യാം. ഇങ്ങനെ കണ്ണുകൾ അടച്ച് ചെയ്തതിനുശേഷം, കണ്ണുതുറന്ന് കൈയുടെ ഒരു വിരൽ നേരെ പിടിച്ച് ആ വിരൽ നോക്കിക്കൊണ്ട് ഇപ്പോൾ ചെയ്ത അതേ എക്സസൈസുകൾ തന്നെ വീണ്ടും ചെയ്യാം.