നമ്മുടെ ജീവിതത്തിലെ ആരോഗ്യകരമായിരിക്കാൻ ഉള്ള ഏറ്റവും പ്രധാനപ്പെട്ട 5 മണിക്കൂർ ആണ് വൈകുന്നേരം അഞ്ചുമണിക്ക് ശേഷമുള്ള 5 മണിക്കൂർ. രാവിലെ ആഹാരം കഴിക്കുന്നത് രാജാവിനെ പോലെയും രാത്രിയിലെ ആഹാരം ദരിദ്രനെ പോലെ ആയിരിക്കണം എന്നാണ് ആരോഗ്യകരമായി ചിന്തിക്കുന്ന വ്യക്തികൾ ചെയ്യേണ്ടത്. കാരണം വൈകുന്നേരം നമ്മൾ കഴിക്കുന്ന ആഹാരം വ്യായാമം ഒന്നുമില്ലാതെ വരുന്ന റെസ്റ്റ് ചെയ്യുന്ന സമയത്തിലേക്കാണെന്ന് പോകുന്നത് എന്നതുകൊണ്ട് തന്നെ, ശരീരത്തിൽ ദഹിക്കാതെ കിടക്കുകയും, ഇതിലെ കൊഴുപ്പും മറ്റും ശരീരം പൂർണ്ണമായും വലിച്ചെടുക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇതുകൊണ്ടാണ് രാത്രിയിലെ ഭക്ഷണം വളരെ മിതമായിരിക്കണമെന്നും, പരമാവധിയും ചോറ് പോലുള്ള ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കണമെന്നും പറയുന്നതിന്റെ കാരണം. വൈകുന്നേരം സമയങ്ങളിൽ നമ്മുടെ ശരീരത്തിന് ആയാസം കുറവായിരിക്കും എന്നതുകൊണ്ടുതന്നെ ഏറ്റവും മിതമായ രീതിയിലുള്ള ഭക്ഷണരീതിയായിരിക്കണം രാത്രിയിലെ ഭക്ഷണം.
ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും അതുപോലെതന്നെ പ്രമേഹം ഉള്ളവരും ശാരീരികയും പലതരത്തിലുള്ള ബുദ്ധിമുട്ടുള്ളവരും രാത്രിയിലെ ഭക്ഷണകാര്യത്തിൽ ഏറ്റവും അധികം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു ഫ്രൂട്ട്, സൂപ്പ് കഴിച്ച് രാത്രിയിലെ ആഹാരം ഒതുക്കുന്നതാണ് ഏറ്റവും ഉത്തമം. അതുപോലെ തന്നെ ബാക്കിയുള്ള സമയങ്ങളിൽ ആണെങ്കിലും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധിയും ഒഴിവാക്കുന്നതാണ് ശാരീരികമായി ആരോഗ്യകരമായിരിക്കാൻ ഏറ്റവും നല്ലത്. നല്ല രീതിയിലുള്ള വ്യായാമങ്ങളും ജീവിതത്തിൽ ശീലമാക്കേണ്ടതുണ്ട്. ഇപ്പോഴും ഭക്ഷണം കഴിക്കാൻ എടുക്കുന്ന പ്ലേറ്റിന്റെ നാലിൽ ഒരു ഭാഗം മാത്രമായി പ്രധാന ഭക്ഷണം ഒരു ഒതുക്കേണ്ടതും, ബാക്കി ഭാഗം ഇലക്കറികളും, ഫ്രൂട്ട്സും, സാലഡും വെച്ച് ഫില്ല് ചെയ്യേണ്ടതുമാണ്.