ഇന്ന് പലർക്കും കാണപ്പെടുന്ന ഒരു പ്രശ്നമാണ് അകാല നര. പ്രായമാകുന്നതിനു മുൻപേ തന്നെ മുടികൾ നരച്ചു തുടങ്ങുന്ന അവസ്ഥയാണിത്. അതുപോലെതന്നെ മുടികൊഴിച്ചിലും ഇന്ന് ക്രമാതീതമായി നേരിടുന്ന പ്രശ്നമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും കൊറോണക്കു ശേഷം മുടികൊഴിച്ചിൽ എന്ന പ്രശ്നം വളരെയധികം വർദ്ധിച്ചിരിക്കുന്നു. നമ്മൾ അതുകൊണ്ടുതന്നെ മുടിക്ക് വേണ്ട സംരക്ഷണം നൽകുക അത്യാവശ്യമാണ്. ഇതിനായി എണ്ണ ഉപയോഗിക്കുന്നത് മാത്രമല്ല പ്രധാനം. തലയ്ക്ക് നല്ല രീതിയിലുള്ള മസാജ് കൊടുക്കുക. നല്ല രീതിയിലുള്ള പ്രോട്ടീനും കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. എണ്ണ കൊടുക്കുന്നതിനു മുൻപായി തന്നെ തലയ്ക്ക് നല്ല രീതിയിൽ ഏതെങ്കിലും ഒരു താളി ഉപയോഗിച്ച് മസാജ് ചെയ്ത് ഇത് കഴുകി കളയുക. ഇത്തരത്തിലുള്ള താളികളാണ് എപ്പോഴും സോപ്പിന് പകരമായി തലയിൽ ഉപയോഗിക്കേണ്ടത്.
സോപ്പ് ഉപയോഗിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യം നഷ്ടപ്പെടുത്തുന്നു. ഏതെങ്കിലും നല്ല മുടിക്കുള്ള വെളിച്ചെണ്ണകൾ ഉപയോഗിച്ച് തല നല്ലപോലെ മസാജ് ചെയ്ത ശേഷം അരമണിക്കൂർ ലൂസായി മുടി കെട്ടിവയ്ക്കുക. അരമണിക്കൂറിന് ശേഷം നല്ലയിനം താളികൾ തല കുളിക്കാനായി ഉപയോഗിക്കാം. ഇതിനായി ഉപ്പില്ലാത്ത കഞ്ഞിവെള്ളത്തിൽ മുരിങ്ങയില ഒരുപിടി നല്ലപോലെ അരച്ച് മിക്സ് ചെയ്ത് അരിച്ചെടുത്ത് ഉപയോഗിക്കാം. അതുമല്ലെങ്കിൽ ഒരു കോഴിമുട്ടയുടെ വെള്ളയിലേക്ക് ഒരു തണ്ട് കറ്റാർവാഴ അരച്ചുചേർത്ത് തലയിൽ തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയാം. മുരിങ്ങയിലയ്ക്ക് പകരമായി പേരയില, വേപ്പില, ഈരോലി ഇല എല്ലാം ഉപയോഗിക്കാം. ഇവയെല്ലാം മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും, അകാലനര പോലുള്ളവർ വരാതിരിക്കാനും സഹായിക്കുന്ന ഇലകളാണ്.