ശാസ്ത്രപ്രകാരം 27 നാളുകളാണ് ഉള്ളത്. ഈ നാളുകളിൽ 8 നാളുകാരായ വ്യക്തികൾക്ക് അവരുടെ നാളിന്റെ അടിസ്ഥാന സ്വഭാവപ്രകാരം തന്നെ, ഇവർ ഉള്ള വീടുകൾക്ക് ഐശ്വര്യവും സമ്പത്തും കുതിച്ചുവരാൻ സാധ്യത കൂടുതലാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ കഷ്ടനഷ്ടങ്ങളും, ഐശ്വര്യങ്ങളും സാമ്പത്തിക ഉന്നതവും എല്ലാം തീരുമാനിക്കുന്നത് ആ വ്യക്തിയുടെ നക്ഷത്രത്തിന്റെ അടിസ്ഥാന സ്വഭാവം ആണ്. ഇതിൽ എട്ടു നാളുകാർക്ക് അവരുടെ നക്ഷത്രത്തിന്റെ അടിസ്ഥാന സ്വഭാവപ്രകാരം ഇവരെ കണികാണുന്നത്, ഒരു വീട്ടിലുള്ള ആളുകൾക്കോ അല്ലെങ്കിൽ അവരെ കാണുന്ന ആളുകൾക്ക് ജീവിതത്തിന് ഐശ്വര്യം കൊണ്ടുവരുന്നതാണ്. നമ്മൾ രാവിലെ ഉണർന്നു എഴുന്നേറ്റ് ഒരു 30 മിനിറ്റിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തെ ബാധിക്കും. നല്ല രീതിയിലും ബാധിക്കാം ചീത്ത രീതിയിലും ബാധിക്കാം. ഇത്തരത്തിലുള്ള നക്ഷത്രത്തിൽപ്പെട്ട ആദ്യത്തെ നക്ഷത്രമാണ് ആയില്യം നക്ഷത്രം.
ആയില്യം നക്ഷത്രത്തിൽ ഉള്ള ആളുകളെ പാമ്പുകളുടെ ശൈലിയോട് ബന്ധപ്പെടുത്താറുണ്ട് എങ്കിലും നക്ഷത്രത്തിൽ ജനിച്ച ആളുകളിൽ കാണുന്നത് നമുക്ക് വളരെയധികം ഐശ്വര്യങ്ങൾ വരുത്തിവെക്കുന്നു. അതുപോലെതന്നെയാണ് രോഹിണി നക്ഷത്രവും. രോഹിണി നക്ഷത്രത്തിൽപ്പെട്ട ആളുകളെ നമ്മുടെ രാവിലെ തന്നെ കാണികയാണ് എന്നുണ്ടെങ്കിൽ നമ്മൾ ആഗ്രഹിച്ച കാര്യങ്ങളും നമ്മൾ ചെയ്യാൻ പോകുന്ന കാര്യങ്ങൾക്കും വിജയം നിശ്ചിതമാണ്. അശ്വതി നക്ഷത്രവും, തിരുവോണം നക്ഷത്രവും ഇതേ രീതിയിൽ തന്നെ പെടുന്നവയാണ്. ഇവരെ കണികാണുന്നത് ആഗ്രഹസഫലീകരണത്തിനും മറ്റ് ഐശ്വര്യങ്ങൾക്കും എല്ലാം സഹായകമാണ്. അനിഴം നക്ഷത്രത്തിൽ പെട്ടവരെ കണികാണുന്നത് അന്നത്തിന് മുട്ടുണ്ടാവുകയില്ല എന്നാണ് പറയുന്നത്.