നടുവേദനയാണോ പ്രശ്നം? ഇനി കാര്യം മാത്രം ചെയ്താൽ മതി നടുവേദന പൂർണമായും മാറും.

ഇന്ന് ഒരു ഡോക്ടറെ സമീപിക്കുന്നത് 50% കാര്യങ്ങളും നടുവേദന ആയിരിക്കാം. ഒരു വ്യക്തിക്ക് നടുവേദന ബാധിച്ചുകഴിഞ്ഞാൽ പിന്നീട് ജോലികൾ ചെയ്യുന്നതിനോ, സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. നടുവേദന തന്നെ അതിന്ടെ തീവ്രത അനുസരിച്ച് പല ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. പ്രധാനമായും മൂന്ന് കാരണങ്ങൾ കൊണ്ടാണ് ഒരു വ്യക്തിക്ക് നടുവേദന ഉണ്ടാക്കുന്നത്. ഒന്നാമത്തേത് നടുവിന്റെ മെക്കാനിക്കൽ ആയിട്ടുള്ള കാരണങ്ങൾ കൊണ്ട് നടുവേദന ഉണ്ടാക്കാം. രണ്ടാമത്തേത് നമ്മുടെ ജീവിതശൈലിയിൽ വന്ന പെട്ടെന്നുള്ള മാറ്റങ്ങൾ കൊണ്ട് വേദന ഉണ്ടാകാം. മൂന്നാമത്തെ സ്ത്രീകളിൽ ആണെങ്കിൽ അവർക്കുണ്ടാകുന്ന വൈറ്റ് ഡിസ്ചാർജ്ജ് പോകുന്ന നടുവേദന ഉണ്ടാക്കാം.

നടുവിന്റെ ഷേപ്പ് അനുസരിച്ച് ഇതിനകത്ത് അടങ്ങിയിരിക്കുന്ന ഡിസ്കുകൾക്ക് സ്ഥാനം തെറ്റുന്നത് മൂലം ഒരു വ്യക്തിക്ക് നടുവേദന ഉണ്ടാകാനുള്ള സാധ്യത കൂടി വരുന്നു. നടുവിന്റെ ഡിസ്കുകളുടെ സ്ഥാന മാറ്റം മാത്രമല്ല, ചുറ്റുപാടുമുള്ള എല്ലുകൾക്കും മാംസപേശികൾക്ക് ഉണ്ടാകുന്ന തകരാറുകളും ഒരു വ്യക്തിക്ക് നടുവേദന ഉണ്ടാക്കാം. ഇന്നത്തെ ജീവിത രീതി അനുസരിച്ച് ശാരീരിക വ്യായാമം വളരെ കുറഞ്ഞ ജോലികളാണ് നാമെല്ലാവരും തന്നെ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് ഒരു ദിവസം എന്തെങ്കിലും ഭാരമുള്ള വസ്തുക്കൾ എടുക്കുകയോ ഏതെങ്കിലും ഭാരപ്പെട്ട ജോലികൾ ചെയ്യുന്നത്, ശരീരത്തിന് താങ്ങാൻ കഴിയാതെ വരികയും നടുവേദന കൂടാൻ സാധ്യത കൂട്ടുകയും ചെയ്യുന്നു. അതുപോലെ തന്നെ വീട്ടുജോലികൾക്കാണെങ്കിലും മിഷനറി സഹായങ്ങൾ കൂടുതൽ ആയതുകൊണ്ട് തന്നെ ശാരീരിക വ്യായാമം കുറയുന്നതും ഇതിന് കാരണമാകാറുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *