പ്രമേഹം എന്ന രോഗത്തെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിവുള്ളതാണ്. ശരീരത്തിൽ വന്നു കഴിഞ്ഞാൽ പിന്നെ ഇത് ഓരോ അവയവങ്ങളെയായി അൽപ്പാൽപ്പമായി കാർന്നുതിന്നുന്ന രോഗാവസ്ഥയാണ്. അതുകൊണ്ടുതന്നെ പ്രമേഹം വന്ന രോഗികളെ നോക്കിയാൽ അറിയാം, അവർക്ക് ഇതിനോട് അനുബന്ധിച്ച് മറ്റ് പല രോഗങ്ങളും വന്നുചേരുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരിക്കലും പ്രമേഹം വരാതിരിക്കാനായി നമുക്ക് പ്രാർത്ഥിക്കാം. ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ഉപയോഗിക്കാൻ ശരീരത്തിന് കഴിയാത്ത അവസ്ഥയെയും പ്രമേഹം എന്നു പറയും. ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥയെയും പ്രമേഹത്തിന്റെ ഭാഗം തന്നെയാണ്. പ്രമേഹം ഏറ്റവും പ്രധാനമായും നാല് അവയവങ്ങളെയാണ് ബാധിക്കുന്നത്. ആദ്യത്തെദ് കൈ കാലുകളെ, രണ്ടാമത്തെത് ഹൃദയം, മൂന്ന് കണ്ണ്, നാല് കിഡ്നി. കൈകാലുകളിൽ ഉണ്ടാകുന്ന പെരുപ്പാണ് കൈകാലുകളിലേക്ക് ഇത് ബാധിച്ചു.
എന്ന് മനസ്സിലാക്കാനായുള്ള സൂചന. കണ്ണിനെ കാഴ്ച മങ്ങുന്ന പോലെ അനുഭവപ്പെടുന്നുണ്ടെങ്കിൽ പ്രമേഹം കണ്ണുകളെയും ബാധിച്ചു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. മൂത്രം പതഞ്ഞു പോകുന്നതിലൂടെ കിഡ്നിയെ പ്രമേഹം ബാധിച്ചു എന്ന് മനസ്സിലാക്കാം. ഇതൊരു ജീവിതശൈലി രോഗമാണ് എന്നതുകൊണ്ട് തന്നെ, ജീവിതശൈലിയെ നിയന്ത്രിക്കുന്നതിലൂടെ ഈ രോഗാവസ്ഥയെയും ഇത് ശരീരത്തെ ബാധിക്കുന്ന അവസ്ഥകളെയും നമുക്ക് തടയാനാകും. ഏറ്റവും ആരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുകയാണെങ്കിൽ കൂടുതൽ കോംപ്ലിക്കേഷനുകൾ ഇല്ലാതെതന്നെ ഈ അവസ്ഥയെ ചെറിയ നിയന്ത്രണങ്ങളിലൂടെയും വ്യായാമത്തിലൂടെയും മാറ്റിയെടുക്കാൻ ആകും. വ്യായാമവും, ഭക്ഷണ നിയന്ത്രണവും, ജീവിത ക്രമീകരണവും തന്നെയാണ് ഏതൊരു രോഗാവസ്ഥയിൽ നിന്നും ശരീരത്തിനെ രക്ഷിക്കുന്നതിനും, രോഗാവസ്ഥകൾ ഉണ്ടാകാതിരിക്കുന്നതിനും സഹായിക്കുന്നത്. അതുകൊണ്ടുതന്നെ എപ്പോഴും നല്ല ഒരു ജീവിതശൈലി പാലിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്..