ഇന്നത്തെ കാലത്ത് ഗ്യാസിന് വളരെയധികം വില കൂടിവരുന്ന ഈ സാഹചര്യത്തിൽ ഏറ്റവും പ്രയോജനകരമായ ഒന്നാണ് ബയോഗ്യാസ് പ്ലാന്റുകൾ. ആയിരം രൂപയ്ക്ക് മുകളിൽ ആയി ഇന്ന് ഗ്യാസിനെ വിലയുണ്ട്. വീട്ടിൽ ബാക്കിയായി വരുന്ന ചോറും, പച്ചക്കറി വേസ്റ്റുകളും, കറികളുടെ ബാക്കിയും, വാഴപ്പിണ്ടി, ചമ്മല എന്നിങ്ങനെ നമ്മുടെ വീടിനകത്തും ചുറ്റുവട്ടത്തും വരുന്ന എല്ലാതരം വേസ്റ്റുകളും ഈ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഇനി വീട്ടിൽ ബാക്കിവരുന്ന ചോറും മറ്റ് കറികളോ ഒന്നും പുറത്തു കളഞ് വൃത്തികേടാക്കേണ്ടതില്ല. ബയോഗ്യാസ് പ്ലാന്റ് നമുക്ക് ചുറ്റുപാടും വൃത്തിയാക്കുന്നതിനും വീടിനകത്ത് വേസ്റ്റുകൾ ഒന്നും ഇല്ലാതിരിക്കുന്നതിനും സഹായിക്കുന്നതിനോടൊപ്പം തന്നെ, നമുക്ക് വീട്ടിൽ പാചകം ചെയ്യാൻ ആവശ്യമായ ഗ്യാസും ഇതിലൂടെ ഉണ്ടാക്കുന്നു.
ഗ്യാസ് കുറ്റി മേടിക്കുന്ന അതേ അളവിൽ തന്നെ നമുക്ക് ഇത് ഉപയോഗിക്കാൻ സാധിക്കുന്നു. ഒരു പ്ലാന്റ് സ്ഥാപിക്കുക എന്ന ചെലവ് മാത്രമാണ് ഇതിനായി ഉള്ളത്. ഇന്ന് പുതിയ മോഡൽ ബയോഗ്യാസ് പ്ലാന്റുകൾ നിലവിൽ വന്നിട്ടുണ്ട് ഇവയ്ക്ക് ഒരു ലിവർ സിസ്റ്റം കൂടിയുണ്ട് എന്നതുകൊണ്ട് ഇതിനകത്തുള്ള വേസ്റ്റ് ഇളക്കാനായി ഈ ലിവർ ഉപയോഗിക്കാം. അതുപോലെതന്നെ സ്ലറി വേർതിരിച്ചെടുക്കുന്നതിനും ബയോഗ്യാസ് പ്ലാന്റ് 10 വർഷത്തിലൊരിക്കൽ ക്ലീൻ ചെയ്യുന്നതിനുള്ള വാൽവുകളും ഇതിനകത്ത് ഉണ്ട്. കൊതുക് മുട്ടയിടും എന്ന പേടിയും ഇനി വേണ്ട. അത്തരത്തിലുള്ള ബയോഗ്യാസ് പ്ലാന്റുകൾ ഔട്ട് ഓഫ് ഫാഷൻ ആയി കഴിഞ്ഞു. ഒരു തരി സ്മെല്ല് പോലും ഇനി പുറത്തുവരികയുമില്ല. അതിനാൽ നമുക്ക് ഗ്യാസിന് പകരമായി ബയോഗ്യാസ് പ്ലാന്റുകൾ ഉപയോഗിക്കാം.