നിങ്ങളുടെ കൈകളെ നിരീക്ഷിച്ചാൽ അറിയാം വിവാഹം എപ്പോൾ നടക്കും എന്ന്.

ജ്യോതിഷ ശാസ്ത്രപ്രകാരം തന്നെ ഹസ്തരേഖാശാസ്ത്രത്തിന് ഒരു മനുഷ്യന്റെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. മിക്കവാറും കാര്യങ്ങളെല്ലാം തന്നെ ഹസ്ത രേഖയിൽ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ച്, പൂർവ്വകാല ജീവിതത്തെക്കുറിച്ച്, ഭാവികാലത്തെ കുറിച്ച് എല്ലാം തന്നെ ഹസ്തരേഖയിൽ മനസ്സിലാക്കാവുന്നതാണ്. കൈകളിൽ രേഖകളും കയ്യിന്റെ ഗതിയും എല്ലാം വെച്ചുകൊണ്ട് നമുക്ക് ഓരോ കാര്യവും മനസ്സിലാക്കാം. ഈ കൂട്ടത്തിൽ പെടുന്ന ഒരു കാര്യമാണ് ഒരാളുടെ വിവാഹ കാര്യങ്ങളെക്കുറിച്ച്. കൈകളുടെ ചെറുവിരലിന്റെ താഴെയായി കാണുന്ന ബുദ്ധമണ്ഡലത്തിൽ ഉള്ള രേഖകളെയാണ് ഐക്യരേഖ അഥവാ വിവാഹരേഖ എന്നല്ലാം അറിയപ്പെടുന്നത്. വളരെ ചുരുക്കം വിശകലനങ്ങൾ മാത്രമാണ് ഈ ഹസ്തരേഖാശാസ്ത്രത്തിൽ തന്നെ വിവാഹരേഖയെ കുറിച്ച് പറയുന്നത്. ചെറുവിരലുകൾക്ക് താഴെയായി കാണപ്പെടുന്ന മൂന്നോ നാലോ വരകളിൽ ഏറ്റവും വലുപ്പമേറിയ രേഖയാണ് വിവാഹരേഖ എന്ന് അറിയപ്പെടുന്നത്. എന്നാൽ ഈ ഹസ്തരേഖാശാസ്ത്രപ്രകാരം വിവാഹരേഖയിൽ പറയുന്നത് ഒരു വ്യക്തിയുടെ ലീഗൽ ആയിട്ടുള്ള അല്ലെങ്കിൽ നിയമപരമായിട്ടുള്ള വിവാഹബന്ധത്തെക്കുറിച്ച് അല്ല.

അയാൾക്ക് വിവാഹിതര ബന്ധങ്ങളെയോ അല്ലെങ്കിൽ വിവാഹത്തിനുമുമ്പുള്ള ജീവിതത്തെക്കുറിച്ച് എല്ലാമാണ് ഈ വിവാഹരേഖ വിവരിക്കുന്നത്. വ്യക്തിയുടെ ചെറുവിരലിന്റെ മൂന്നാം ഖണ്ഡവും ഹൃദയരേഖയും തമ്മിലുള്ള അകലത്തെയാണ് വിവാഹ സമയം എന്ന് പറയുന്നത്. ഹൃദയരേഖയ്ക്കും ചെറുവിരലിന്റെ മൂന്നാം ഘട്ടത്തിലും ഇടയിൽ എവിടെയെങ്കിലും ഒരു രേഖ വരുന്നുണ്ട് എന്നുണ്ടെങ്കിൽ ഇതാണ് നിങ്ങളുടെ വിവാഹരേഖ എന്നു പറയുന്നത്. വിവാഹരേഖ മോതിരവിരലിന് താഴെയായി നക്ഷത്ര ആകൃതിയിൽ കാണുന്ന സൂര്യമണ്ഡലത്തിൽ ചേർന്ന് സ്പർശിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ നിങ്ങൾ ഒരു പ്രശസ്തനായ വ്യക്തിയെ വിവാഹം കഴിക്കും എന്നാണ് കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *