ഇന്നത്തെ നമ്മുടെ ജീവിതരീതിയുടെ പ്രത്യേകത കൊണ്ട് തന്നെ ലിവർ, കിഡ്നി, ഹാർട്ട് എന്നീ അവയവങ്ങളുടെ എല്ലാം തകരാറു പെട്ടെന്ന് തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള അസ്വാഭാവികതയും രോഗാവസ്ഥയും എല്ലാം മനുഷ്യന്റെ ശരീരത്തെയും ജീവിതത്തെയും പെട്ടെന്ന് തന്നെ നശിപ്പിക്കുന്നതിന് കാരണമാകുന്നു. വൃക്ക രോഗികളുടെ എണ്ണം എന്ന് ക്രമാതീതമായി തന്നെ കൂടി വരുന്നുണ്ട്. ഇതിനുവേണ്ടി ചെയ്യുന്ന ഡയാലിസിസുകളുടെയും സർജറികളുടെയും എണ്ണവും അമിതമായി കൂടിയിരിക്കുന്നു. ആദ്യകാലങ്ങളിൽ ഇത്തരത്തിലുള്ള വൃക്ക രോഗികളുടെ എല്ലാം എണ്ണം വളരെ കുറവ് തന്നെയായിരുന്നു . നമ്മുടെ ജീവിതരീതിയിൽ വന്ന പല മാറ്റങ്ങളും നമ്മുടെ ഭക്ഷണക്രമീകരണങ്ങളും തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം ഇന്ന് കൂട്ടിക്കൊണ്ടുവന്നിരിക്കുന്നത്. ശരീരത്തിലെ ശുദ്ധ രക്തക്കുഴലുകളെയും ഞരമ്പുകളെയും തമ്മിൽ യോജിപ്പിക്കുന്ന ഒരു സർജറിയാണ് ഫിസ്റ്റുല സർജറി.
ഈ സർജറി ചെയ്തതിനാൽ മാത്രമാണ് നമുക്ക് നല്ല രക്തം നമ്മുടെ ശരീരത്തിലേക്ക് കയറ്റാൻ സാധിക്കുന്നുള്ളൂ. ഞരമ്പുകളിലൂടെ വരുന്ന അശുദ്ധ രക്തം ഡയാലിസിസ് മെഷീനിലേക്ക് ഘടിപ്പിച്ച് ഇതിലൂടെ രക്തം ശുദ്ധീകരിച്ച് തിരിച്ച് ശരീരത്തിലേക്ക് കയറ്റുന്ന പ്രക്രിയയാണ് നടക്കുന്നത്. മിക്കവാറും കിഡ്നി രോഗികൾക്ക് എല്ലാം സംഭവിക്കുന്നത് ഈ ഫിസ്റ്റുല കമ്പ്ലൈന്റ് ആണ്. ഇതാണ് ഇവരുടെ ജീവന്റെ സമയം തീരുമാനിക്കുന്നത്. ഇതുകൊണ്ടുതന്നെ കിഡ്നി രോഗികളുടെ ജീവിതത്തിൽ ഡയാലിസിസിനും ഫിസ്റ്റുല സർജറിക്കും വളരെയധികം പ്രാധാന്യമുണ്ട്. ഏറ്റവും സാധാരണമായും ഇടത്തെ കയ്യിന്റെ പാദത്തിനോട് ചേർന്നുള്ള ഞരമ്പുകളെയാണ് ഈ ഫിസ്റ്റുല സർജറിക്കായി തിരഞ്ഞെടുക്കാറുള്ളത്. ഏതെങ്കിലും കാരണവശാലും ഇടത്തെ കയ്യിന്റെ ഞരമ്പ് കിട്ടാതെ വരുമ്പോൾ മാത്രമാണ് വലത്തെ കയ്യിന്റെ ഫിസ്റ്റുല തിരഞ്ഞെടുക്കുന്നത്.