മുൻപ് കാലങ്ങളെ അപേക്ഷിച്ച് ഇന്ന് സ്ത്രീകളിലെ രോമവളർച്ചയും രോമത്തിന്റെ കട്ടിയും വളരെയധികം കൂടി വന്നിരിക്കുന്നു. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട വില്ലനായി മാറിയിരിക്കുന്നത് നമ്മുടെ ജീവിതശൈലി തന്നെയാണ്. സ്ത്രീ ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനമാണ് ഇത്തരത്തിൽ രോമവളർച്ച ഉണ്ടാകുന്നതിന് കാരണമാകുന്നത്. ആദികാലങ്ങളെ അപേക്ഷിച്ച് നമ്മുടെ ജീവിതരീതിയും ഭക്ഷണക്രമീകരണങ്ങൾ എല്ലാം വളരെയധികം മാറ്റം സംഭവിച്ചിരിക്കുന്നു, എന്നതാണ് ഈ ഹോർമോണുകളുടെ വ്യതിയാനത്തിനും, ശാരീരിക വ്യതിയാനങ്ങൾക്കും എല്ലാം കാരണമാകുന്നത്. രോമങ്ങളുടെ വളർച്ച മാത്രമല്ല ഇവയുടെ കട്ടിയും വളരെയധികം കൂടി വന്നിരിക്കുന്നു. പ്രധാനമായും നമ്മൾ കഴിക്കുന്ന ജങ്ക് ഫുഡുകളാണ് ഈ പുരുഷ ഹോർമോണുകൾ നമ്മൾക്ക് ശരീരത്തിൽ കൂടാൻ ഇടയാക്കുന്നതും, അതുവഴി പൊണ്ണത്തടിയും ഒപ്പം രോമവളർച്ചയും കൂടുന്നതിന്റെയും കാരണം.
നല്ല രീതിയിലുള്ള കായിക അധ്വാനവും, അല്ലെങ്കിൽ ജിമ്മ്, അല്ലെങ്കിൽ നല്ല കഠിനമായ വ്യായാമങ്ങളും എല്ലാം നമ്മുടെ ശരീരത്തിന്റെ ഭാരം നല്ല രീതിയിൽ കുറയ്ക്കുന്നതിനും, ഇതുവഴി സർവ്വസാധാരണമായി തന്നെ പുരുഷ ഹോർമോൺ ആയ ആൻഡ്രോജനും, ടെസ്റ്റോസ്റ്റിറോൺ കുറയാനും ഒപ്പം തന്നെ രോമവളർച്ചയും രോമത്തിന്റെ കട്ടിയും എല്ലാം കുറയുന്നതിനും കാരണമാകുന്നു. അതോടൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ അളവിൽ തന്നെ വിറ്റാമിൻ ബി സിക്സ് കൊടുക്കുന്നതും ഈ പുരുഷ ഹോർമോണുകളെ കുറയ്ക്കാൻ സഹായിക്കുന്നു. കുറയുന്നതിനുള്ള അനുസൃതമായ തന്നെ രോമങ്ങളും രോമ വളർച്ചയും കുറയുന്നു. ഇതിനായി അവോക്കാഡോ ഫ്രൂട്ട് ഷിയാസിഡ്സ്, സോയാബീൻ സീഡ്‌സ്, ഫ്ലാക്സ് സീഡ്സ് എന്നിവയെല്ലാം നമുക്ക് ഭക്ഷണത്തിൽ പരമാവധിയും ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം. ഇവ വിറ്റാമിൻ ബി സിക്സ് കലവറകളാണ്.