നമുക്ക് എല്ലാവർക്കും വീട്ടിൽ ഒരു പച്ചക്കറി കൃഷിത്തോട്ടം ഉണ്ടായിരിക്കും. ഒരു കുഞ്ഞ് അടുക്കളത്തോട്ടമെങ്കിലും ഉണ്ടായിരിക്കും. ഏറ്റവും പ്രയാസം ഏറിയ കാര്യമൊന്നുമല്ല ഈ അടുക്കളത്തോട്ടം ഉണ്ടാക്കുക എന്നത്. എന്നാൽ ഇവിടെ കീടബാധകളും മറ്റുമില്ലാതെ ചെടികളും പൂക്കളും എല്ലാം സംരക്ഷിക്കുകയാണ് ഏറ്റവും പ്രയാസം ഏറിയ കാര്യം. ഒരു അടുക്കള തോട്ടത്തിൽ നമ്മൾ മിക്കപ്പോഴും നേരിടേണ്ടിവരുന്ന ഒരു പ്രധാന പ്രശ്നമാണ് ചെടികളെ ബാധിക്കുന്ന കീടബാധകൾ. പച്ചക്കറികളിൽ പൂക്കൾ ഉണ്ടായാലും ഈ പൂക്കൾ മുഴുവൻ കായ് ആകാതെ പോകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം ഈ കീടബാധ തന്നെയാണ്. ചെടികൾക്ക് ആവശ്യമായ സംരക്ഷണങ്ങളെല്ലാം അവർ ആർഹിക്കുന്ന സമയങ്ങളിൽ എല്ലാം നമ്മൾ നൽകേണ്ടതാണ്. അതിനായി നമ്മൾ എപ്പോഴും അവരെ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്.
ചെടികളെ നമ്മൾ ഏറ്റവും സ്നേഹത്തോടും ഇഷ്ടത്തോടും കൂടി സംരക്ഷിച്ചാൽ അവ നിറയെ പൂക്കളും കായ്കളും എല്ലാം നമുക്ക് നൽകുന്നു. ചെടികളിൽ ഉണ്ടാകുന്ന ഈ കീടബാധകളെ അകറ്റുന്നതിനായി നമുക്ക് കീടനാശിനികൾ പ്രയോഗിക്കാവുന്നതാണ്. എന്നാൽ അവ പരമാവധിയും ജൈവമായിരിക്കാനും ശ്രദ്ധിക്കണം. ഇതിനായി നാനോ പൊട്ടേഷൻ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഒരു ലിറ്റർ വെള്ളത്തിൽ മൂന്ന് എം എൽ എങ്കിലും നാനോ പൊട്ടാഷ് കലക്കി, ഒരു സ്പ്രേ ബോട്ടിലിലേക്ക് ആക്കി, ചെടികൾ നട്ട് ഒരു മാസത്തിനുശേഷം ചെടികൾക്ക് എല്ലാം സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് മൂലം ചെടികൾക്ക് ഉണ്ടാകുന്ന കീടബാധകളെ അകറ്റുന്നതിനും, നിറയെ പെൺ പൂവുകൾ ഉണ്ടായി അവയെല്ലാം കായ്കൾ ആകുന്നതിനും സഹായിക്കുന്നു.