വീടിന് സമ്പത്തും ഐശ്വര്യവും ഉണ്ടാകുന്നതിനായി നിലവിളക്ക് ആഴ്ചയിൽ ഒരു ദിവസം ഇങ്ങനെ കൊളുത്തി നോക്കൂ.

ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ മാത്രമാണ് നമ്മുടെ വീടിന് ഐശ്വര്യവും സമ്പത്തും എപ്പോഴും ഉണ്ടായിരിക്കുകയുള്ളൂ. ഇതിനായി എപ്പോഴും ഈശ്വര കടാക്ഷത്തോടെ കൂടി ആയിരിക്കാൻ നമ്മൾ പരിശ്രമിക്കേണ്ടതാണ്. ദിവസവും രാവിലെയും സന്ധിക്കും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് നമ്മുടെ വീട്ടിൽ ലക്ഷ്മിദേവി സാന്നിധ്യം ഉണ്ടാകാൻ സഹായിക്കുന്നു. രാവിലെ ഒരു തിരിയിട്ടും വൈകീട്ട് രണ്ട് തിരിയിട്ടും വേണം വിളക്ക് കൊളുത്തുന്നതിന്. വിളക്ക് കൊളുത്തുന്നത് ഏറ്റവും വൃത്തിയും ശുദ്ധവും ആയിട്ടായിരിക്കണം. കൊളുത്തുന്ന ആളുടെ ശരീര ശുദ്ധി മാത്രമല്ല മനശുദ്ധിയും ഒപ്പം തന്നെ കൊളുതുന്ന വിളക്കും വളരെ വൃത്തിയുള്ളതായിരിക്കണം. വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് അടുത്ത് കിണ്ടിയിൽ നല്ല ശുദ്ധജലവും അതിൽ രണ്ട് തുളസിയും നുള്ളിയിട്ട് പ്രാർത്ഥിക്കുന്നത് ഈശ്വര കടാക്ഷം നമ്മോടൊപ്പം ഉണ്ടാകുന്നതിനും.

നമ്മുടെ ജീവിതത്തിൽ ഐശ്വര്യം വന്നുനിറയുന്നതിനും സഹായിക്കാറുണ്ട്. ഇതുപോലെതന്നെ നമ്മുടെ വീടിനെ സെർവൈശ്വര്യവും സമ്പത്തും വന്ന് ചേരുന്നതിന് സഹായിക്കുന്ന ഒരു കാര്യമാണ് വീട്ടിലെ ഏറ്റവും കുഞ്ഞു കുട്ടികളെ കൊണ്ട് വിളക്ക് കൊളുത്തി പ്രാർത്ഥിപ്പിക്കുന്നത്. എല്ലാ ആഴ്ചയിലെ വെള്ളിയാഴ്ചകളിലും വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയായിരിക്കണം വിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടത്. ഇത് അവർക്ക് ഒരു ശീലമാക്കി കൊടുക്കേണ്ടതും നമ്മുടെ ജീവിതത്തിന്റെ ഐശ്വര്യത്തിന് അത്യാവശ്യമാണ്. കുഞ്ഞുങ്ങളാണ് വീടിന്റെ ഐശ്വര്യം എന്നാണ് നമ്മൾ പറയുന്നത്. അതുകൊണ്ടുതന്നെ അവർ വിളക്കു കൊളുത്തി പ്രാർത്ഥിക്കുമ്പോൾ അതിനെ പ്രത്യേക ഐശ്വര്യവും നമ്മുടെ വീട്ടിലേക്ക് കടന്നു വരുന്നു. സമ്പത്തും നമ്മുടെ വീട്ടിൽ കുതിച്ചുയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *