സാധാരണയായി പുരുഷന്മാരുടെ മാറിടം സ്ട്രോങ്ങ് ആയി നിൽക്കുന്ന രീതിയിലാണ് കാണാറുള്ളത്. എന്നാൽ ചിലരിലെങ്കിലും ഈ മാറിടം തൂങ്ങി കിടക്കുന്ന അവസ്ഥയിൽ കാണാറുണ്ട്. ഇത് അവർക്ക് കൂടുതലും മാനസികമായും, ഒരു നാണക്കേട് ഉണ്ടാക്കുന്ന ശരീര അവസ്ഥയാണ്. ഇത് അവരുടെ കോൺഫിഡൻസ് നശിപ്പിക്കുന്ന ഒരു അവസ്ഥയാണ്. ഇതിനെ ഗൈനക്കോമാസ്റ്റ്യ എന്നാണ് മെഡിക്കലി പറയുന്നത്. ഇത് പ്രധാനമായും കാണപ്പെടുന്നത് ടീനേജ് കാലത്താണ്. ഡിഗ്രി, പ്ലസ് ടു കാലഘട്ടത്തിലാണ് അധികവും കണ്ടുവരുന്നത്. ഈ കാരണം കൊണ്ട് തന്നെ ഇവർക്ക് നല്ല രീതിയിൽ ഡ്രസ്സ് ചെയ്യാനോ, അല്ലെങ്കിൽ പബ്ലിക് പ്ലേസിൽ ഡ്രസ്സ് റിമൂവ് ചെയ്യാനും സാധിക്കാതെ വരാറുണ്ട്. ശരീരത്തിനോട് ഈച്ച എന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഇവർക്ക് സാധിക്കാറില്ല. ഇത് മാനസികമായി ഇവരെ തളർത്തുന്നു. ചില ആളുകളെങ്കിലും ഇത് അവർ കഴിക്കുന്ന മരുന്നുകളുടെ ഭാഗമായി ഉണ്ടാകാറുണ്ട്.
സാധാരണയായി ശരീരത്തിലെ അമിത വണ്ണവും ഇതിന് കാരണമാകാറുണ്ട് . അതുപോലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമാണ് പുരുഷന്മാരിൽ സ്ത്രീകളിൽ കാണപ്പെടുന്ന ഈസ്ട്രജൻ ഹോർമോണ് വ്യതിയാനം സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ തൂങ്ങിയ മാറിടം ഉണ്ടാകുന്നത്. കിഡ്നി സംബന്ധമായ രോഗാവസ്ഥ ഉള്ളവർക്കും ഇത്തരത്തിൽ തൂങ്ങിയ മാറിടം കാണാറുണ്ട്. മോഡേൺ മെഡിസിനിൽ ഇന്ന് ഇതിനെല്ലാം ചികിത്സയുണ്ട്. ഗൈനക്കോമാസ്റ്റിയ സർജറി എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു കീഹോൾ സർജറിയിലൂടെ തൂങ്ങിയ മാറിടം റിമൂവ് ചെയ്യുകയാണ് ചെയ്യുന്നത്. ഇത് ചെയ്യുന്നതിലൂടെ ആ വ്യക്തിക്ക് തൂങ്ങിയ മാറിടം മാറി കിട്ടുകയും, ഒപ്പം തന്നെ ഒരു കോൺഫിഡൻസ് ലഭിക്കുകയും ചെയ്യുന്നു.