ഹാർട്ട് സംബന്ധമായ പ്രശ്നങ്ങളും ജീവിതത്തിൽ ഇവ വരാതിരിക്കാനും വേണ്ടി ചെയ്യേണ്ട കാര്യങ്ങളും.

ഹാർട്ടിന് രോഗമുള്ള ആളുകളോട് ചോദിച്ചാൽ അറിയാം, അവർക്ക് പ്രധാനമായും അനുഭവപ്പെടുന്ന പ്രശ്നം നെഞ്ച് വേദനയും, അതുപോലെ തന്നെ ഇടതു ഷോൾഡറിലേക്കും കൈകളിലേക്കും വരുന്ന വേദനയും, തോളിലിന്റെ വേദനയും, മുഖത്തിന്റെ ഇടതുഭാഗത്തിന് വരുന്ന കഴപ്പും വേദനയും ആണ്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നത് ഹൃദയം വളരെ കഠിനമായ ആയിരിക്കുന്ന സാഹചര്യത്തിലാണ്. ഏറ്റവും ക്രിട്ടിക്കൽ ആയിട്ടുള്ള സ്റ്റേജ് എത്തുമ്പോഴാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാം കാണിക്കുന്നത്. എന്നാൽ ഇതിനു മുൻപേ തന്നെ ചെറിയ രീതിയിലുള്ള പ്രശ്നങ്ങളുള്ളപ്പോഴേ ലക്ഷണങ്ങൾ പുറത്തുവരുന്നുണ്ട്. അസാധാരണമായ വിയർപ്പ്, കിതപ്പ്, എന്തെങ്കിലും ചെറിയ ജോലി ചെയ്യുമ്പോഴേക്കും വല്ലാതെ വിയർക്കുന്ന അവസ്ഥയെല്ലാം ഹൃദയത്തിന്റെ പ്രശ്നങ്ങൾ കൊണ്ടാണ് അനുഭവപ്പെടുന്നത്. എന്നാൽ ഇത് മനസ്സിലാക്കാതെ നാം തള്ളിക്കളയുകയും.

പിന്നീട് കൂടുതൽ കോംപ്ലിക്കേറ്റഡ് ആയ ലക്ഷണങ്ങൾ കാണിക്കുമ്പോൾ ആണ് അത് ഹൃദയത്തിന്റെ പ്രശ്നമാണോ എന്ന് കരുതി ഡോക്ടേഴ്സിനെ സമീപിക്കുന്നത്. നമ്മുടെ ഇന്നത്തെ ജീവിത രീതിയിലുള്ള മാറ്റങ്ങളും ഭക്ഷണരീതിയിൽ വന്ന ക്രിമിനീകരണ പക്ഷികളും കൊണ്ടാണ് ഇത്തരത്തിലുള്ള ഹൃദയസംബന്ധമായ രോഗങ്ങൾ ഇന്ന് കൂടി വരുന്നതിന്റെ പ്രധാന കാരണം. അതുപോലെ തന്നെ ചെറിയ ഒരു ശതമാനവും നമ്മുടെ പാരമ്പര്യത്തിൽ നിന്നും ഈ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ദിവസവും ചെറിയ രീതിയിൽ എങ്കിലും വ്യായാമം ചെയ്യുക എന്നതും നാം ശീലമാക്കേണ്ട കാര്യമാണ്. വറുത്തതും പൊരിചതുമായ ഭക്ഷണപദാർത്ഥങ്ങളും, പുറമേ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളും, മയോണൈസ് പോലെയുള്ളവയും നമ്മുടെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കേണ്ടതും നമ്മുടെ ഹൃദയത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *