ഈയിടെയായി നമ്മുടെ നാട്ടിൽ പ്രചാരത്തിൽ വന്നിട്ടുള്ള ഒരു ഫ്രൂട്ട് ആണ് ഡ്രാഗൺ ഫ്രൂട്ട്. എന്നാൽ ഇത് കായ്ക്കുന്നതിന് പലർക്കും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ട് നമ്മുടെ ശരീരത്തിന് ഒരുപാട് ഔഷധഗുണങ്ങൾ നൽകുന്ന ഒന്നാണ്. വളരെ കുറഞ്ഞ കാലറിയും ഒപ്പം നിറയെ ഫൈബർ അടങ്ങിയിട്ടുള്ള ഒരു ഫ്രൂട്ട് ആണ് ഡ്രാഗൺ ഫ്രൂട്ട്. അതുകൊണ്ടുതന്നെ ഇത് കഴിക്കുന്നത് ശരീരത്തിന് വളരെയധികം ആരോഗ്യപ്രദമാണ്. വീട്ടിൽ ഉണ്ടായ ഡ്രാഗൺ ഫ്രൂട്ട് ആണ് കഴിക്കുന്നതെങ്കിൽ നമുക്ക് മനസ്സിനും ഒരു സുഖം തോന്നാം. അതുകൊണ്ടുതന്നെ ഇനി ഡ്രാഗൺ ഫ്രൂട്ട് നമ്മുടെ ടെറസിലോ, മുറ്റത്ത്, ചാക്കിലോ ഒക്കെ വെച്ചു പിടിപ്പിക്കാവുന്നതാണ്. ഡ്രാഗൺ ഫ്രൂട്ടിന്റെ കൊമ്പ് ആണ് നടേണ്ടത്. ഇങ്ങനെ കൊമ്പ് മുറിച്ചെടുക്കുന്ന സമയത്ത് മാത്രമാണ്.
പെട്ടെന്ന് തന്നെ കായ്കൾ ഉണ്ടാകുന്നതിനെ തായ് ചെടിക്ക് സാധിക്കുന്നുള്ളൂ. ഇതിനെ ആദ്യമേ മണ്ണിൽ ഒരു കോൺക്രീറ്റ് കാല് കുഴിച്ചിടുകയാണ് വേണ്ടത്. ഇതിനായി നല്ല ആഴത്തിൽ തന്നെ കുഴിയെടുക്കേണ്ടതുണ്ട്. ഈ കാലിന്റെ തൊട്ടടുത്ത് മറ്റൊരു കുഴിയെടുത്ത് ഇതിൽ നിന്നും കോരിയെടുത്ത മണ്ണിൽ ചകിരിച്ചോറ്, ഡോളോമിറ്റ് എന്നിവ മിക്സ് ചെയ്ത്, ഒപ്പം തന്നെ സ്യൂഡോമോണും ചേർത്ത് കുഴി വീണ്ടും ഫില്ല് ചെയ്യേണ്ടതാണ്. ഇങ്ങനെ ട്രീറ്റ് ചെയ്ത മണ്ണിലേക്ക് വേണം ഡ്രാഗൺ ഫ്രൂട്ടിന്റെ വേരോടുകൂടിയ കൊമ്പ് വെച്ചു കൊടുക്കേണ്ടതിന്. ഈ ഡ്രാഗൺ ഫ്രൂട്ടിനെ വെള്ളം അധികമാകാൻ പാടില്ല എന്നാണ് പ്രധാന കാര്യം. എപ്പോഴും ചെറിയ ഒരു നനവ് മാത്രം മതി.