മൂന്നു വെള്ളിയാഴ്ചകളിൽ ഈ വഴിപാട് നടത്തിയാൽ ദേവി എല്ലാ കാര്യവും സാധിച്ചു തരും.

ശക്തി സ്വരൂപിണിയായ ദേവിയാണ് ദുർഗ്ഗാദേവി. അമ്മ മഹാമായയുടെ മറ്റൊരു രൂപം കൂടിയാണ് ദുർഗ്ഗാദേവി. ഇച്ഛാശക്തി ക്രിയാശക്തി ജ്ഞാന ശക്തി എന്നിവയുടെ പ്രതീകം കൂടിയാണ് ദേവി. നമ്മുടെ ആഗ്രഹസഫലീകരണത്തിനായി ദുർഗ്ഗാദേവി ക്ഷേത്രങ്ങളിൽ നമുക്ക് ഈ വഴിപാടുകൾ ചെയ്ത് പ്രാർത്ഥിക്കാവുന്നതാണ്. എല്ലാ മനുഷ്യരും ഒരുപാട് ആഗ്രഹങ്ങൾ മനസ്സിൽ സൂക്ഷിച്ചു അല്ലെങ്കിൽ സഫലമാക്കാൻ ആഗ്രഹിച് ജീവിക്കുന്നവരായിരിക്കും. ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ തന്നെയാണ് ഒരു മനുഷ്യനെ ജീവിക്കാൻ മുന്നോട്ട് പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ മനസ്സിലെ ഇത്തരം ആഗ്രഹങ്ങളുടെ സഫലീകരണത്തിനായി ദുർഗ്ഗാദേവിയോട് പ്രാർത്ഥിച്ചു വഴിപാട് നടത്തിയ നിങ്ങൾക്ക് ഇത് സഫലമാക്കാം. ഇതിനായി ഏറ്റവും ആദ്യമായി ചെയ്യേണ്ടത് ദിവസവും നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ദേവിയോട് ആഗ്രഹസഫലീകരണത്തിനായി കൂടി ഈ സമയം പ്രാർത്ഥിക്കാൻ ഒരുങ്ങുക.

ശേഷം വരുന്ന മൂന്ന് വെള്ളിയാഴ്ചകളിൽ ദുർഗ്ഗാദേവി ക്ഷേത്രങ്ങളിൽ പോയി നിങ്ങൾക്ക് ചില വഴിപാടുകൾ ചെയ്യാവുന്നതാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വഴിപാട് ആദ്യത്തെ വെള്ളിയാഴ്ച ചുവന്ന പുഷ്പങ്ങൾ കൊണ്ടുള്ള മാല സമർപ്പിക്കുകയാണ്. വീണ്ടും രണ്ടാമത്തെ വെള്ളിയാഴ്ച പോയി ഇതുപോലെ തന്നെ പ്രാർത്ഥിച്ച് മാല സമർപ്പിച്ച് ദൃശ്യത പുഷ്പാഞ്ജലി കഴിക്കുക.വീണ്ടും മൂന്നാമത്തെ വെള്ളിയാഴ്ച ദേവിക്ക് ഒരു ഉടയാട സമർപ്പിച്ച് പ്രാർത്ഥിക്കുക. ഇത്തരത്തിൽ മൂന്നു വെള്ളിയാഴ്ച തുടർച്ചയായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഏത് ആഗ്രഹവും ദേവി സാധിച്ചു നൽകുന്നതാണ്. ഇതിനായി നിങ്ങളുടെ ആർത്തവ ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങൾ തിരഞ്ഞെടുക്കേണ്ടതും അനിവാര്യമാണ്. ഏത് ആഗ്രഹവും മനസ്സിൽ വച്ചിരിക്കുക എന്നതിനേക്കാൾ ഇതിനായി പ്രയത്നിക്കുകയാണ് ഏറ്റവും പ്രധാനം.

Leave a Reply

Your email address will not be published. Required fields are marked *