നമ്മുടെ വീടുകളിൽ സാധനങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന തന്നെ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഫ്രിഡ്ജ്. എന്നാൽ ഫ്രിഡ്ജ് തന്നെ പലപ്പോഴും നമുക്ക് അപകടകാരിയായി മാറിയായോ. നമ്മുടെ വീട്ടിൽ ഏത് വസ്തു ബാക്കി വന്നാലും നമ്മൾ ഫ്രിഡ്ജിൽ ആണ് സൂക്ഷിച്ചുവയ്ക്കുക. അതുപോലെതന്നെ മുട്ടയും, ചോക്ലേറ്റും, പച്ചക്കറികളും, കറികളുടെ ബാക്കിയും, എല്ലാം നമ്മൾ സൂക്ഷിക്കുന്നത് ഫ്രിഡ്ജിൽ തന്നെയാണ്. ഇടയ്ക്കിടെ അടുക്കളയിൽ കൂടി പ്രവേശിക്കുമ്പോൾ ഫ്രിഡ്ജിന് അടുത്ത് കൂടി പോകുമ്പോഴും വെറുതെ ഒന്ന് ഫ്രിഡ്ജ് തുറന്നു നോക്കുന്നത് നമ്മുടെ ശീലമാണ്. എന്നാൽ ഇങ്ങനെ ഫ്രിഡ്ജ് തുറക്കുന്ന സമയത്ത് എന്തെങ്കിലും അതിൽ നിന്നും എടുത്ത് വായിലിടുന്നവരും ഉണ്ട്. യഥാർത്ഥത്തിൽ കൈകൾ വൃത്തിയാക്കാതെ ആയിരിക്കുംഇങ്ങനെ ചെയ്യുന്നത് തന്നെ.
ഇത് നമുക്ക് എത്രത്തോളം ദോഷകരമായി നമ്മുടെ ശരീരത്തെ ബാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ് ഇത്തരത്തിൽ വൃത്തിഹീനമായ കൊണ്ട് ഫ്രിഡ്ജിൽ നിന്നും ഭക്ഷ്യവസ്തുക്കൾ എടുത്ത് കഴിക്കുന്നത്. യഥാർത്ഥത്തിൽ എല്ലാ വസ്തുക്കളും ഇത്തരത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്ന് നിർബന്ധമുള്ളവയല്ല എന്നാൽ ഒരുപാട് നാളുകൾ ഫ്രിഡ്ജിൽ സൂക്ഷിച്ച വസ്തുക്കൾ പിന്നീട് കഴിക്കേണ്ടതും ആരോഗ്യത്തിന് ഗുണകരമല്ല. ചൂടോടുകൂടി ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഭക്ഷ്യവസ്തുവിന് മാത്രമല്ല ഫ്രിഡ്ജിനും നമ്മുടെ ആരോഗ്യത്തിനും ദോഷകരമാണ്. അതുപോലെതന്നെ മയോണൈസ് പോലുള്ളവ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു എന്നിരുന്നാൽ കൂടെയും ഇവ കേടു വരും. ഇവ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിനും ദോഷകരമായി ബാധിക്കുന്നു. മറ്റ് ഒരു സംശയമാണ് ഇൻസുലിൻ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത് ഉണ്ടോ എന്നുള്ളത്. 30 ദിവസം ഇൻസുലിൻ ഫ്രിഡ്ജിൽ സൂക്ഷിച്ചില്ലെങ്കിൽ കൂടിയും കേടു വരാതിരിക്കും.