നാമെല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ജൈവ പച്ചക്കറി കിട്ടുക എന്നുള്ളത് ഇതിനുവേണ്ടി വായ കൊണ്ട് പറഞ്ഞാൽ മാത്രം പോരാ പ്രവർത്തിക്കുക ചെയ്യേണ്ടതുണ്ട് നമ്മുടെ വീടിന്റെ അടുക്കള പരിസരത്തു അല്ലെങ്കിൽ മുറ്റത്ത് സ്ഥലം ഉള്ള ഇടത്ത് ഇതിനുവേണ്ടി വിതുപ്പാകുന്നതിനും, മണ്ണ് ഒരുക്കുന്നതിനും, ചെടികളെ പരിപാലിക്കുന്നതിനും നമ്മൾ സമയം കണ്ടെത്തണം. ഇത്തരത്തിൽ ചെടികൾക്ക് വേണ്ട പരിപാലനവും, സംരക്ഷണവും, സ്നേഹവും എല്ലാം ഒരുപോലെ നൽകിയിരുന്നാൽ ചെടികൾ നല്ലപോലെ നിറയെ വിളവ് നൽകുന്നു. നല്ലപോലെ മണ്ണ് ഒരുക്കി ചെടികൾ നട്ടിരുന്നാൽ കൂടിയും ചിലപ്പോൾ ഒക്കെ ഇവയ്ക്ക് ഒരുപാട് കീടബാധകൾ വരുന്നതായി കാണുന്നുണ്ട്. ഇത്തരത്തിലുള്ള കീടബാധകൾ അകറ്റി നിറയെ വിളവ് ഉണ്ടാകുന്നതിനായി ചില പൊടിക്കൈകൾ നമുക്ക് ഇവയ്ക്ക് വേണ്ടി ചെയ്യാം.
ഒപ്പം തന്നെ ചെടികളിൽ പുഴുക്കളോ കീടബാധയും വന്നിട്ടുള്ള ഇലകളും കായ്കളും എല്ലാം പൊട്ടിച്ച് നശിപ്പിച്ചു കളയേണ്ടതും അത്യാവശ്യമാണ്. ഇതിനായി ഏറ്റവും ആദ്യമായി ചെയ്യേണ്ട കീടനാശിനിയാണ് ടാഗ് വേരിയ. ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം ടാഗ് വേരിയ മിക്സ് ചെയ്ത് ചെടികളിൽ തളിച്ചു കൊടുക്കുന്നത് ഇവയുടെ കീടബാധ അകറ്റാൻ വളരെയധികം ഉപകാരപ്രദമാണ്. ചെടികൾക്ക് ആവശ്യമായ നൈട്രജനും മറ്റും ലഭിക്കുന്നതിനും അതോടൊപ്പം കീടങ്ങളെ അകറ്റുന്നതിനും നമുക്ക് അടുക്കളയിൽ നിന്നും ഒരുപിടി മുതിര വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ച് പച്ചക്കറി ചെടികളുടെ ഭാഗത്തായി ഇട്ടു കൊടുക്കാം. പച്ചക്കറി ചെടികൾ വളരുന്നതിനോടൊപ്പം തന്നെ ഈ മുതിരയും മുളച്ച് വളരുന്നു. ഇത് ചെടികൾക്ക് നല്ല ഒരു വളമാണ്.