ഇപ്പോൾ ചൊവ്വാ സംഘമനം നടക്കാൻ പോകുന്ന സമയമാണ് എന്നതുകൊണ്ട് തന്നെ ചില വ്യക്തികളുടെ ജീവിതം പച്ചപിടിക്കുന്നതിനും ഗജകേസരിയോഗം വരുന്നതിനും സാധ്യത കൂടുതലാണ്. 6 നക്ഷത്രക്കാർക്ക് ഈ സമയം വളരെ ഗുണപ്രദവും മറ്റ് ആറു നക്ഷത്രക്കാർക്ക് ഇത് വളരെ ദോഷഫലവുമായ സമയമാണ്. ജ്യോതിഷപ്രകാരമുള്ള 27 നക്ഷത്രങ്ങളിൽ ബാക്കി 15 നക്ഷത്രക്കാർക്ക് ഈ സമയം ഗുണമോ ദോഷമോ ഒന്നും തന്നെ സംഭവിക്കുന്നില്ല. കൂട്ടത്തിൽ ഇതിന്റെ ഗുണം ലഭിക്കുന്ന ഏറ്റവും ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രമാണ്. അശ്വതി നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് ഈ സമയം വളരെയധികം ഐശ്വര്യവും ധനപരമായ സമൃതിയും വന്ന ചേരാൻ ഇടയുണ്ട്. മറ്റേത് ഭരണി നക്ഷത്രമാണ് ഈ നക്ഷത്രക്കാർക്ക് ദേവിയുടെ അനുഗ്രഹം വളരെയധികം വന്നുചേരാൻ ഇടയുള്ള സമയമാണ്. മൂന്നാമത്തെ കാർത്തിക നക്ഷത്രമാണ്. കാർത്തിക നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഇത് നേട്ടങ്ങളുടെ കാലമാണ്.
മകം നക്ഷത്രക്കാരുടെ കാര്യവും മറിച്ചല്ല. കുടുംബത്തിൽ ഒരുപാട് നേട്ടങ്ങൾ വന്നുചേരാനും, ഉയർച്ചകൾ വന്നുചേരുന്നതിനും, പുതിയ തുടക്കങ്ങൾ ഉണ്ടാകുന്നതിനുള്ള സമയമായി വേണം ഈ സമയത്ത് കണക്കാക്കാൻ. പൂയം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ സമയം ഒരുപാട് ധനപരമായ ഉയർച്ചകൾ ജീവിതത്തിൽ വന്നുചേരാൻ ഇടയുള്ള സമയമാണ്. ഇവർ ആഗ്രഹിക്കുന്നതിലും അപ്പുറമുള്ള ഒരു ധനപരമായ ഉയർച്ച ഇവർക്ക് ഈ സമയത്ത് ഉണ്ടാകും. വിശാഖം നക്ഷത്രക്കാരെ കുറിച്ച് പറയുകയാണെങ്കിൽ ഇത് സാമ്പത്തികമായി മാത്രമല്ല, ഇവരുടെ ആരോഗ്യപരമായ പല രോഗാവസ്ഥകളും മാറിപ്പോകുന്നതിനും കൂടിയുള്ള സമയമായിട്ടാണ് ഇത് കാണപെടുന്നത്.