പലരും പുറത്ത് പറയാൻ മടിക്കുന്ന ഒരു രോഗാവസ്ഥയാണ് മൂലക്കുരു. മലദ്വാരത്തിനോട് ചേർന്നാണ് ഈ അവസ്ഥ ഉണ്ടാകുന്നത് എന്നതുകൊണ്ട് തന്നെയാണ് ഇത് പറയാൻ അല്ലെങ്കിൽ ഒരു ഡോക്ടർക്ക് മുന്നിൽ കാണിച്ചു കൊടുക്കാൻ മടി കാണിക്കുന്നത്. എന്നാൽ മോഡൽ മെഡിസിൻ ഇന്ന് വളരെയധികം പുരോഗമിച്ചത് കൊണ്ട് തന്നെ, ഇതിനെ മലദ്വാരത്തിന് അടുത്തേക്ക് പോകാതെ തന്നെ ഇത് ചികിത്സിച്ച് മാറ്റുന്നതിന് പുതിയ നൂതന മാർഗങ്ങളുണ്ട്. ഇത് ചെയ്യുന്നത് കൈയുടെ ഞരമ്പിനകത്ത് കൂടി ഒരു ട്യൂബ് കടത്തിവിട്ട് മലദ്വാരത്തിന് വേണ്ട ട്രീറ്റ്മെന്റ് ചെയ്യുന്നതിലൂടെയാണ്. മലദ്വാരത്തിൽ രൂപപ്പെടുന്ന ഒരു തടിപ്പ് അല്ലെങ്കിൽ വീക്കം ആണ് മൂലക്കുരു എന്ന് അറിയപ്പെടുന്നത്. ഇത് ഉണ്ടാകുമ്പോൾ ചിലർക്ക് അകത്തേക്ക് ആയും അല്ലെങ്കിൽ ചിലർക്ക് ഇത് പുറത്തേക്ക് കാണുന്ന രീതിയിലും ഉണ്ടാകാം.
മലബന്ധം ഉണ്ടാവുകയും ഇത് മൂലം മലം പുറത്തു പോകാൻ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നു ഈ രോഗാവസ്ഥ കൊണ്ട്. ഏറ്റവും പുതിയ ചികിത്സാരീതിയായ എംബ്രോയിഡ് തെറാപ്പിയിലൂടെ മൂലക്കുരു എന്ന രോഗാവസ്ഥ പൂർണമായും ഭേദമാക്കാം. ഇതിന് ഒരു അനസ്തേഷ്യയോ, സർജറിയോ, ആശുപത്രി വാസമോ ഒന്നും ആവശ്യമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ മറ്റു ചിലരോകാവസ്ഥകളും ബുദ്ധിമുട്ടുകളും ഉള്ള ആളുകൾക്ക് ഈ എംബ്രോയിഡ് തെറാപ്പി ചെയ്യാൻ സാധിക്കില്ല. എന്നാൽ ഇത് ചെയ്യുന്നത് വ്യക്തിക്ക് വളരെയധികം ഉപകാരപ്രദമാണ്. കാരണം ഇതിന് വിശ്രമം പോലും ആവശ്യമില്ല എന്നതുകൊണ്ട് തന്നെ, അദ്ദേഹത്തിന്റെ മറ്റ് ആവശ്യങ്ങളൊന്നും മാറ്റിവയ്ക്കേണ്ടതില്ല.