നിങ്ങളുടെ വീട്ടുപരിസരത്ത് നട്ടിട്ടുള്ള പ്ലാവുകളും മാവുകളും പൂക്കാതെയും കായ്ക്കാതെയും നിൽക്കുന്ന അവസ്ഥ ഉണ്ടോ. ഇതിന് യതാ സമയങ്ങളിൽ വേണ്ട ട്രീറ്റ്മെന്റ് ചെയ്തുകൊടുക്കുകയാണ് ഇതിന് പരിഹാരമായി ചെയ്യേണ്ടത്. ഏറ്റവും പ്രധാനമായും മാവ് പ്ലാവ് അതുപോലെതന്നെ എല്ലാ പഴച്ചെടികൾക്കും ചെയ്തു കൊടുക്കേണ്ട ഒരു പ്രതിവിധിയാണ് പ്രൂണിംഗ്. പ്രൂണിങ് എന്നാൽ ഇവയുടെ കുരുടിച്ചു നിൽക്കുന്ന രീതിയിലുള്ള തലഭാഗങ്ങൾ കട്ട് ചെയ്ത് മാറ്റുന്ന രീതിയാണ്. ഇങ്ങനെ ചെയ്ത ഉടൻതന്നെ ഇതിനെ ആവശ്യമായിട്ടുള്ള പ്സ്യൂഡോമാൺ അല്ലെങ്കിൽ സാഫ് ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് ഇവയുടെ പ്രൂണിംഗ് ചെയ്തിട്ടുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കേണ്ടതും നിർബന്ധമാണ്. ഇങ്ങനെ ചെയ്തെങ്കിൽ മാത്രമാണ് ചെടി നല്ല രീതിയിൽ ആരോഗ്യത്തോടെ നിൽക്കുന്നുള്ളൂ.
അല്ലെങ്കിൽ ഇവയൊക്കെ വെള്ളം ഇറങ്ങി ആ ഭാഗം ചീഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ ചെയ്തു കൊടുക്കുന്നത് മൂലം കട്ട് ചെയ്ത ഭാഗങ്ങളിൽ പുതിയ തളിരിലകൾ പെട്ടെന്ന് തന്നെ വരുന്നതിനും, മാവ് അല്ലെങ്കിൽ പ്ലാവ് നല്ലപോലെ പൂക്കുന്നതിനു സഹായകമാകുന്നു. അതുപോലെതന്നെ ഉപകാരപ്രദമായ മറ്റൊരു പ്രയോഗമാണ് ഉപ്പിന്റേത്. ഒരു മാവിനെ ഒരു അല്ലെങ്കിൽ ഒരു മരത്തിന് ഒരു കിലോ ഉപ്പ് എന്ന കണക്കിന് കറിക്ക് ഉപയോഗിക്കുന്ന കല്ലുപ്പ് വാങ്ങി അതിന്റെ ചുറ്റുവശത്തായി മണ്ണുകൊണ്ട് മൂടിയിട്ടു കൊടുക്കാം ആവശ്യമായ വെള്ളവും നനച്ചു കൊടുക്കുക. അല്ലെങ്കിൽ എപ്സം സോൾട്ടും ഇതേ രീതിയിൽ തന്നെ ഉപയോഗിക്കാം. ഇത് ഒരു മരത്തിന് ഒരു ചിരട്ട എന്ന കണക്കിന് വേണം ഇട്ടുകൊടുക്കാൻ.