വാസ്തു ശാസ്ത്രപ്രകാരം നിമിത്തശാസ്ത്രപ്രകാരവും ഏറ്റവും ഐശ്വര്യവും സമ്പത്തും നമ്മുടെ വീടിനെ കൊണ്ടുവരാൻ സഹായിക്കുന്ന ഒരു കാര്യമാണ് ചില മൃഗങ്ങൾ നമ്മുടെ വീട്ടിൽ വന്ന് കയറുന്നത്. ജീവിതത്തിലും വീടിനും വ്യക്തികൾക്കും സർവ്വ ഐശ്വര്യങ്ങളും വരാൻ പോകുന്നതിന്റെ സൂചനയായിട്ടാണ് മിക്കപ്പോഴും ഇത്തരത്തിലുള്ള മൃഗങ്ങൾ വീട്ടിലേക്ക് വന്നു കയറുന്നത് എന്നാണ് പറയപ്പെടുന്നത്. ഏറ്റവും ആദ്യത്തേത് നായ്ക്കൾ ആണ്. നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നത് നിങ്ങളുടെ വീട്ടിലേക്കും കുടുംബത്തിലേക്ക് ദുഷ്ട ശക്തികൾ കടന്നുവരുന്നത് തടയാൻ സഹായിക്കുന്നു. കള്ളന്മാരെ മാത്രമല്ല നായകളോദിക്കുന്നത് ദുഷ്ട ശക്തികളെ മുഴുവനും അകറ്റിനത്താൻ സഹായിക്കുന്നു. എന്നാൽ അലഞ്ഞുതിരിഞ്ഞു വന്ന നായ വീട്ടിൽ പ്രസവിക്കുന്നത് സർവ്വ ദോഷങ്ങളും വരുത്തി വയ്ക്കുന്നു.
കഷ്ടകാലം വരുന്നതിന്റെ സൂചന ആയിരിക്കും ഇത്. രണ്ടാമതായി പറയുന്ന ജീവി ആണ് കീരി. കീരി നമ്മുടെ വീട്ടിലോ വീട്ടു പരിസരത്തോ വരുന്നത് നമുക്ക് ഐശ്വര്യവും സമ്പത്തും വന്നുചേരാൻ ഉള്ള സമയത്തെ സൂചിപ്പിക്കുന്നു. ഒരു പൂച്ച വന്നു കയറുന്നത് വളരെയധികം നല്ല കാര്യമാണ്. സന്താന സൗഭാഗ്യം, ധനസമൃദ്ധി എന്നിവയുടെ എല്ലാം സൂചനയാണ് വീട്ടിൽ പൂച്ച വന്നു കയറുന്നതും, പ്രസവിക്കുന്നതും. ഏതെങ്കിലും ഒരു യാത്ര തിരിക്കുന്ന സമയത്ത് ലക്ഷണമായി പൂച്ച വരുന്നത് വളരെയധികം നല്ല കാര്യമാണ്. നമ്മൾ പോകുന്നിടത്തേക്ക് ഈ പൂച്ച നമ്മുടെ ഫോളോ ചെയ്തു വരികയാണ് എന്നുണ്ടെങ്കിൽ ഇതും വളരെ ഐശ്വര്യപൂർണ്ണമായ ഒരു കാര്യമായാണ് കരുതപ്പെടുന്നത്. ഒരു അണ്ണാനും നമ്മുടെ വീട്ടിൽ വന്നു കയറുന്നതും കൂടുകെട്ടുന്നതും നമ്മളുടെ വീടിന്റെ സമാധാനപൂർവ്വമായ അന്തരീക്ഷത്തിന് വഴിതെളിക്കുന്നു.