മലബന്ധം ഉള്ളവരാണോ . വിഷമിക്കേണ്ട ഇതിന് കഴിക്കേണ്ട ചില ഭക്ഷണരീതികൾ പറഞ്ഞുതരാം.

ഒരു മനുഷ്യനെ ശരീരത്തിൽ വരാവുന്ന ഏറ്റവും വലിയ ഒരു പ്രശ്നം തന്നെയാണ് മലബന്ധം. ഇത് മാനസികമായും ശാരീരികമായും ആ വ്യക്തിയെ തളർത്തുന്ന ഒരു ബുദ്ധിമുട്ടാണ്. കാരണം വയറിനും ശരീരത്തിനും ഒരുപോലെ അസ്വസ്ഥതകൾ ഇത് ഉണ്ടാക്കുന്നു. എപ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനസംബന്ധമായ പ്രശ്നങ്ങൾ കൊണ്ടായിരിക്കാം ഇത്തരത്തിലുള്ള മലബന്ധം പോലുള്ള കാര്യങ്ങൾ കൂടുതലായും ഉണ്ടാകുന്നത്. എന്നാൽ ചില മരുന്നുകളുടെ ഭാഗമായിട്ടും നമുക്ക് ഇത് അനുഭവപ്പെടാം. ആരോഗ്യകരമായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ആണെങ്കിൽ ഒരു വ്യക്തിക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ വരാനുള്ള സാധ്യത വളരെ കുറവാണ്. അതുപോലെതന്നെ ഭക്ഷണത്തിൽ കൂടുതലും എണ്ണയും, വറുത്തതും, പൊരിച്ചതും, ബേക്കറി പലഹാരങ്ങളും എല്ലാം കഴിക്കുന്നത് ഇത്തരത്തിലുള്ള മലബന്ധം ഉണ്ടാക്കാൻ സാധ്യത ഉണ്ട്. മലം പോകാൻ തോന്നുന്ന സമയത്ത് ഇതിനെ അടക്കി പിടിച്ചിരിക്കുന്ന ആളുകളുമുണ്ട്. ഇത്തരത്തിൽ മലത്തിന് കണ്ട്രോൾ ചെയ്യുന്നതും മലബന്ധം ഉണ്ടാകാൻ സാധ്യത കൂട്ടുന്നു.

ഇങ്ങനെ സ്ഥിരമായി മലബന്ധം ഉണ്ടാകുന്ന ആളുകളാണ് എന്നുണ്ടെങ്കിൽ എപ്പോഴും വയറു നിറയെ വെള്ളം കുടിക്കണം എന്നാണ് പറയുന്നത്. ധാരാളമായി വെള്ളം കുടി നല്ലപോലെ ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും മലബന്ധം ഒഴിവാക്കാൻ വളരെയധികം ഗുണപ്രദമാണ്. അതുപോലെതന്നെ ധാന്യങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാനും പയറുവർഗങ്ങൾ അധികമായി കഴിക്കാനും ശ്രദ്ധിക്കുക. പഴങ്ങളും നല്ലപോലെ കഴിക്കേണ്ടതുണ്ട്. ഓറഞ്ച്, മുന്തിരി എന്നിങ്ങനെയുള്ള പഴങ്ങളെല്ലാം ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉള്ള ആളുകൾക്ക് കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇപ്പോഴും ആരോഗ്യമയ ഭക്ഷണപദാർത്ഥങ്ങൾ നമുക്ക് ആരോഗ്യകരമായ ശരീരം നിലനിർത്താൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *